
നെല്ലിപ്പൊയിൽ : മഞ്ഞു വയൽ വിമല യു.പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ “അന്നം തരുന്ന കർഷകനോടൊപ്പം ഞങ്ങളും ” എന്ന മുദ്രവാക്യവുമായി കർഷക ദിനം ആചരിച്ചു. പ്രധാനാധ്യാപിക ആൻസി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയി ജോർജ് കർഷക ദിന സന്ദേശം നല്കി.
PTA പ്രസിഡന്റ് ബിജു കാട്ടെ ക്കുടിയിൽ ആശംസ നേർന്നു സംസാരിച്ചു.സ്വദേശത്തെ മുതിർന്ന കർഷകൻ ശ്രീ.തങ്കച്ചൻ മരോട്ടി മൂട്ടിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ചിങ്ങമാസത്തിന്റെ സൗന്ദര്യം വിളിച്ചോതുന്ന കാർഷിക വേഷങ്ങളിലെത്തിയ വിദ്യാർത്ഥികൾ കർഷകദിനത്തിന് മാറ്റുകൂട്ടി.
സ്കൂളിലെ കുട്ടി കർഷകരായ അഗസ്റ്റിൻ ഫ്രാൻസിനെയും സെബാസ്റ്റ്യൻ ഫ്രാൻസിനെയും ആദരിക്കുകയും അവരുടെ കൃഷി അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊലുകൾ, കൃഷിപ്പാട്ടുകൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു. സി. സ്നേഹ തോമസ്, അനുപമ ജോസഫ് , പ്രവീൺ ജോസ് ,അമല ബെന്നിഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



