
കൂടരഞ്ഞി :കൂമ്പാറ കക്കാടംപൊയിൽ റോഡിലെ സ്ഥിരം അപകടമേഖലയായ ആനക്കല്ലുമ്പാറയിൽ യുവാക്കൾ സഞ്ചരിച്ച ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണ്ടു മാവൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്.
ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്.നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിലെ തിട്ടയിൽ ഇടിച്ച് നിയന്ത്രണം വിട്ടു ബൈക്ക് കൊക്കയിലേക്ക് പതിച്ചു.
യുവാക്കൾ റോഡ് അരികിലും വീണതിനെ തുടർന്ന് അത്ഭുതകരമായ രക്ഷപ്പെട്ടു.
പരിക്കേറ്റ ഇവരെ നാട്ടുകാരുടെ നേതൃത്വത്തിൽ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.



