
നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ നവീകരിച്ച കളിസ്ഥലത്തിന്റെ ഉത്ഘാടനം പൂർവ്വ വിദ്യാർത്ഥിയും സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായ ഡോ. സന്തോഷ് സ്കറിയ ഉദ്ഘാടനം ചെയ്തു.
കോവിസ് എന്ന മഹാമാരി രണ്ടു വർഷത്തോളം നിർത്തി വെപ്പിച്ച സ്കൂൾ കായിക മേള നവീകരിച്ച കളിസ്ഥലത്ത് തന്നെ നടത്താനായത് വിദ്ധ്യാർത്ഥികൾക്ക് നവ്യാനുഭവം പ്രധാനം ചെയ്തു. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് അത്യന്തം വാശിയോടും മത്സര ബുദ്ധിയോടും കൂടി നടത്തപ്പെട്ട സ്കൂൾ കായികമേള വിദ്യാർത്ഥികൾക്ക് ഉത്സവ ലഹരി പ്രധാനം ചെയ്തു. ഹെഡ് മിസ്ട്രസ് ആൻസി തോമസ്, സിനിയർ അസിസ്റ്റന്റ് സി. അൽഫോൻസ അഗസ്റ്റിൻ എന്നിവർ നേത്യത്വം നൽകി.
ഉദ്ഘാടനം ചടങ്ങിൽ മെമ്പർ റോസമ്മ കയത്തുങ്കൽ, പി.റ്റി.എ പ്രസിഡന്റ് ബിജു കട്ടേക്കുടിയിൽ, ഹെഡ്മിസ്ട്രസ് ആൻസി തോമസ്, മാതാപിതാക്കൾ, അദ്ധ്യാപകർ, എന്നിവർ പങ്കെടുത്തു



