News

കൊടുവളളിയിൽ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തി

കൊടുവള്ളി: അമ്മയേയും മകനേയും വീടിനു സമീപത്തെ ടവറിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ദേവിക്ക് ചികിത്സക്കായി കോഴിക്കോട് വൈദ്യരുടെ സമീപത്ത് പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞതായും ഇതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്ക് വിളിച്ച റിയിച്ചിരുന്നു.

രാത്രിയും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് എട്ടുമണിയോടെ ബന്ധുക്കൾ കൊടുവള്ളി പോലീസിൽ പരാതി നൽകി. നാട്ടുകാർ നടത്തിയ തിരച്ചിൽ പുലർച്ചെ ഒന്നരയോടെയാണ് ഇരുവരെയും ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com