LOCAL NEWSTHIRUVAMBADY

ജനചേതന പുസ്തക ചർച്ചാ -സംവാദം ജൂൺ 15ന്

തിരുവമ്പാടി : ജനചേതന കലാ സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ചു വരുന്ന പ്രതിവാര പുസ്തക ചർച്ചാ -സംവാദ വേദിയുടെ ഈ വർഷത്തെ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 15 ന് ഞായർ വൈകിട്ട് 3 ന് അധ്യാപകനും നിരൂപകനുമായ ഡോ പി സുരേഷ് നിർവ്വഹിക്കും. വായനയുടെ വർത്തമാനം എന്ന വിഷയത്തിലാണ് സംവാദം . തിരുവമ്പാടി വ്യാപാര ഭവനിലാണ് പരിപാടി നടക്കുന്നത്. പ്രശസ്ത എഴുത്തുകാരി ഷീലാ ടോമി ജൂൺ 29 നും മലയോര ജനതയുടെ കഥാകാരൻ വിനോയ് തോമസ് ജൂലായ് 20 നും പ്രഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ രാജാ ഹരിപ്രസാദ് ആഗസ്ത് 15 നും സംവാദ വേദിയിൽഅതിഥികളായെത്തും. പ്രദേശത്തെ എഴുത്തുകാരും വായനക്കാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.
ഡോ ജെയിംസ് പോൾ
ഡയറക്ടർ , ജനചേതന

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com