LOCAL NEWS

തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധമാർച്ച് നടത്തി

തിരുവമ്പാടി : മുസ്‌ലിം ലീഗിൽനിന്ന്‌ അച്ചടക്കനടപടി നേരിട്ട ഗ്രാമപ്പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ്. പ്രവർത്തകർ പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി. സ്വകാര്യ ചിട്ടി തട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എൽ.ഡി.എഫ്. നടത്തിയ സമരങ്ങളെ ശരിവെക്കുന്നതാണ് അച്ചടക്ക നടപടിയെന്നും മെമ്പർ സ്ഥാനത്തുനിന്നടക്കം വൈസ് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച്. പഞ്ചായത്ത് കവാടത്തിൽ സമരക്കാരെ പോലീസ് തടഞ്ഞത് ഉന്തും തള്ളലിനുമിടയാക്കി.അതേസമയം സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വത്തിൽനിന്നും യാതൊരുവിധ അറിയിപ്പുകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല എന്ന് ആരോപണ വിധേയനായ വൈസ് പ്രസിഡന്റ് പറഞ്ഞുപ്രതിഷേധ മാർച്ചിൽ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. ജോയ് മ്ലാങ്കുഴി അധ്യക്ഷനായി. സി. എൻ. പുരുഷോത്തമൻ, അബ്രഹാം മാനുവൽ, സി. ഗണേഷ് ബാബു, സജി ഫിലിപ്പ്, ഗോപിലാൽ, പി. കെ. ഫൈസൽ, എം. ബേബി, കെ.എം. മുഹമ്മദലി എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com