LOCAL NEWS

പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ അതിഥി തൊഴിലാളിക്ക് 5000 പിഴയിട്ടു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മണ്ടാംകടവ് റോഡിലെ ഗേറ്റുംപടി വളവിൽ റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞ അതിഥി  തൊഴിലാളിക്കാണ്  പിഴയിട്ടത്.
ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് ടീമാണ് 5000 രൂപ പിഴയിട്ടത്.

തിരുവമ്പാടി മിൽമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന ആനന്ദ് എന്ന അതിഥി തൊഴിലാളിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും പഴന്തുണികളും ഭക്ഷണ അവശിഷ്ടങ്ങളും അടങ്ങിയ ചാക്കുകെട്ടുകൾ ഗേറ്റുംപടി വളവിൽ റോഡരികിൽ തള്ളിയത്.

പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ എം സുനീർ, എ അജാസ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ യു കെ മനീഷ , ശരണ്യ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
മണ്ടാംകടവ് റോഡിലെ ഗേറ്റുംപടി വളവിൽ റോഡരികിൽ വിജനമായ സ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഷാജു അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com