
പുല്ലൂരാംപാറ:
എസ് എസ് എഫ് പുല്ലൂരാംപാറ സെക്ടർ സാഹിത്യോത്സവിൽ പുല്ലൂരാംപാറ വെസ്റ്റ് ജേതാക്കളായി.
പുല്ലൂരാംപാറയിൽ വെച്ച് നടന്ന സാഹിത്യോത്സവ് മുരളി മാസ്റ്റർ മുക്കം ഉദ്ഘാടനം ചെയ്തു.സക്കിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി സാഹിത്യ പ്രഭാഷണം നടത്തി.
മുറമ്പാത്തി, പുന്നക്കൽ എന്നീ യൂണിറ്റുകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.മുഹമ്മദ് മുബാരിഷ് ആനക്കാംപൊയിൽ, മുഹമ്മദ് റാഷിം മുറമ്പാത്തി എന്നിവർ കലാ പ്രതിഭയായും ഹസ്ബി പുല്ലൂരാംപാറ സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ട.
പ്രോഗ്രാം ചെയർമാൻ അഫ്നാൻ മുഈനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇർഷാദ് സഖാഫി എരമംഗലം സന്ദേശ പ്രഭാഷണം നടത്തി.
ഡിവിഷൻ സെക്രട്ടറി ഉവൈസ് ഓമശ്ശേരി വിജയികളെ പ്രഖ്യാപിച്ചു. അഷ്റഫ് പുന്നക്കൽ, റിൻഷാദ് നൂറാനി, എന്നിവർ സംബന്ധിച്ചു. ശിനാസ് സ്വാഗതവും ഇജാസ് അഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു



