
മുക്കം: മുക്കം ഹയർ സെക്കണ്ടറി സ്കൂളിന് റോട്ടറി ഡിസ്ട്രിക്ട് ഗ്രാൻ്റിൻ്റെ സഹായത്തോടെ വാട്ടർ പ്യൂരിഫയർ സമർപ്പിച്ച് മുക്കം റോട്ടറി ക്ലബ്ബ് .പരിപാടിയുടെ ഉദ്ഘാടനം റോട്ടറി സിസ്ട്രിക്റ്റ് ഗവർണർ ഡോ.സന്തോഷ് ശ്രീധർ നിർവ്വഹിച്ചു.
ചടങ്ങിൽ മുക്കം റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് അരുണ അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ക്ലബ്ബ് സെക്രട്ടറി തോമസ് ചെല്ലംതറയിൽ സ്വാഗതം ആശംസിച്ച പരിപാടിയിൽ മുക്കം ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപകൻ സി എം മനോജ്, അഡ്മിനിസ്ട്രേറ്റർ കെ വി വിജയൻ, റോട്ടറി അസി. ഗവർണർ എം സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
നിയുക്ത പ്രസിഡൻ്റ് ഡോ. ദീപക് തിലക് നന്ദി പറഞ്ഞു.
പരിപാടിയിൽ റോട്ടറി ഡിസ്ട്രിക് ചെയർമാൻ അനിൽകുമാർ, ഡോ.സി ജെ തിലക്, ചാർട്ടർ പ്രസി. കൊറ്റങ്ങൽ സുരേഷ് ബാബു, രാജേശൻ വെള്ളാരം കുന്നത്ത്, ഹുസ്സൻ ഗ്രീൻ, സിബി ജേക്കബ്, ഉമ്മർ ത്രീസ്റ്റാർ, മിനി സിബി, ഷൈന രാജേശൻ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



