
കൂമ്പാറ : കൂമ്പാറ ഫാത്തിമാബീ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം എസ്എസ്എൽസി, യു എസ് എസ്,എൻ എം എം എസ്, രാജ്യ പുരസ്കാർ പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രതിഭകൾക്കുള്ള അനുമോദനവും ദീർഘകാലത്തെ സേവനത്തിനുശേഷം സ്കൂളിൽ നിന്നും മറ്റു സ്കൂളുകളിലേക്ക് മാറുന്ന ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ P, ഇംഗ്ലീഷ് അധ്യാപിക ഷാക്കിറ പി കെ, ഓഫീസ് അസിസ്റ്റൻ്റ് ജാബിർ കെ കെ എന്നിവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ബെന്നി എബ്രഹാമിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിന്ദു ജയൻ, ഹെഡ്മാസ്റ്റർ ആയിശാബി ടീച്ചർ, സിനിയർ അസിസ്റ്റൻ്റ് ബീന ടീച്ചർ, മർകസ് ഗ്രീൻ വാലി മാനേജർ ബാസിത് സഖാഫി യു.പി, അധ്യാപകൻമാരായ അബ്ദുന്നാസർ നരിക്കുനി, നാസർ പൂക്കാട്, ഫിറോസ് പി സി, മുഹമ്മദലി എ.കെ പ്രിൻസ് ടി സി, സലീം കെ.ടി , നിയാസ് യു, അബൂബക്കർ പി പങ്കെടുത്തു. 2025-26 വിജയോത്സവം ഉദ്ഘാടനം മുൻ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി. ഉദ്ഘാടനം ചെയ്തു. കൺവീനർ ഫിറോസ് പി സി നന്ദി പ്രകാശിപ്പിച്ചു.



