LOCAL NEWS

തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങൾക്കും ലാപ്‌ടോപുകൾ

തിരുവമ്പാടി:മാറിയ കാലഘട്ടത്തിന് അനുസരിച്ച് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്നു.2024-25 വർഷത്തെ എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 85 ലക്ഷം ചെലവഴിച്ചാണ് ലാപ്‌ടോപുകൾ നൽകുന്നത്.പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആണ് പദ്ധതി നടപ്പിലാക്കുന്നത്.പഞ്ചായത്ത് തലത്തിലാണ് വിതരണ പരിപാടി സംഘടിപ്പിക്കുന്നത്.ജനപ്രതിനിധികളും വിദ്യാലയാധികൃതരും പരിപാടിയിൽ സംബന്ധിക്കും.വിതരണ പരിപാടിയുടെ വിശദാംശങ്ങൾ ചുവടെ.

24.06.2025

1. രാവിലെ 11.30 – മുക്കം എം.എം.ഒ ഒ.എസ്.എ ഓഡിറ്റോറിയം-മുക്കം നഗരസഭയിലെ വിദ്യാലയങ്ങൾ

2.ഉച്ചക്ക് 2 മണി – വി.എം.എച്ച്.എം.എച്ച്.എസ്.എസ് ആനയാംകുന്ന്-കാരശ്ശേരി പഞ്ചായത്തിലെ വിദ്യാലയങ്ങൾ

3.ഉച്ചക്ക് 3 മണി  – ജി.എച്ച്.എസ്.എസ് ചെറുവാടി – കൊടിയത്തൂർ പഞ്ചായത്തിലെ സ്‌കൂളുകൾക്ക്

*26.06.2025*

1.രാവിലെ 10 മണി – ജി.എച്ച്.എസ്.എസ് പുതുപ്പാടി  – പുതുപ്പാടി പഞ്ചായത്തിലെ സ്‌കൂളുകൾക്ക്

2.രാവിലെ 11.30  – എസ്.ജെ.എച്ച്.എസ്.എസ് കോടഞ്ചേരി – കോടഞ്ചേരി പഞ്ചായത്തിലെ സ്‌കൂളുകൾക്ക്

3.ഉച്ചക്ക് 2 മണി – എസ്.എച്ച്.എച്ച്.എസ്.എസ് തിരുവമ്പാടി – തിരുവമ്പാടി പഞ്ചായത്തിലെ സ്‌കൂളുകൾക്ക്

4.ഉച്ചക്ക് ശേഷം 3 മണി – എസ്.എസ്.എച്ച്.എസ്.എസ് കൂടരഞ്ഞി – കൂടരഞ്ഞി പഞ്ചായത്തിലെ സ്‌കൂളുകൾക്ക്


മണ്ഡലത്തിലെ എൽ.പി.,യു.പി,ഹൈസ്‌കൂൾ,ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 101 സ്‌കൂളുകൾക്കാണ് ലാപ്‌ടോപുകൾ വിതരണം ചെയ്യുന്നത്.എം.എൽ.എ യുടെ നേതൃത്വത്തിൽ തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ‘ഉയരേ’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ലാപ്‌ടോപുകൾ വിതരണംം ചെയ്യുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com