LOCAL NEWS

വർക്കിംഗ്‌ ഗ്രൂപ്പ്‌ പൊതുയോഗം

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 2024 – 25 വർഷത്തേക്കുള്ള ജനകീയാസൂത്രണ പദ്ധതികൾ ഏറ്റെടുക്കുന്നതിന് മുന്നൊരുക്കമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതു യോഗം രാവിലെ 10 മണിക്ക് കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് മേരി തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വിവിധ വർക്കിംഗ് ഗ്രൂപ്പ് തിരിഞ്ഞ് നടത്തിയ ചർച്ചയിൽ പുതിയ പദ്ധതികൾ ആവിഷകരിക്കുന്നതിന്റെ കരട് രൂപമായി. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജിജി കട്ടക്കയം സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോസ് തോമസ് മാവറ, വി.എസ്. രവീന്ദ്രൻ,റോസിലി ടീച്ചർ, അംഗങ്ങളായ,ജോണി വാളിപ്ലാക്കൽ, ബോബി ഷിബു , എൽസമ്മ ജോർജ്, , ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ,ബാബു മൂട്ടോളി, മോളി ടീച്ചർ, വി. എ. നസീർ, സെക്രട്ടറി സുരേഷ് കുമാർ ഉൾപ്പെടെയുള്ള പഞ്ചായത്ത്‌ ജീവനക്കാർ,വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, വ്യവസായ വകുപ്പ് ഇന്റേൺ തുടങ്ങിയവർ പങ്കെടുത്തു. അസി.സെക്രട്ടറി സൂരജ് എ. കെ.നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com