LOCAL NEWSNews

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ആഗസ്റ്റ് 17 വരെ പത്രിക സമര്‍പ്പിക്കാം

കോര്‍പറേഷൻ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പിന് ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് രണ്ട് മണി വരെ നാമനിദേശ പത്രികകള്‍ സ്വീകരിക്കും. നാമനിര്‍ദേശ പത്രിക അതത് കോര്‍പറേഷന്‍ വരണാധികാരിയുടെ ഓഫീസില്‍ നിന്നും ആഗസ്റ്റ് 17 വരെ ലഭിക്കും.

പത്രികകള്‍ വരണാധികാരിയുടെ ഓഫീസില്‍ തപാല്‍ മുഖേന എത്തിക്കുകയോ ഓഫീസിന് മുന്നിലെ പെട്ടിയില്‍ നേരിട്ട് നിക്ഷേപിക്കുകയോ ചെയ്യാം. ആഗസ്റ്റ് 23ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വൈകിട്ട് അഞ്ച് മണിക്ക് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും.

ആഗസ്റ്റ് 25ന് രാവിലെ പത്ത് മുതല്‍ മൂന്നു വരെയാണ് തിരഞ്ഞെടുപ്പ്. കോര്‍പറേഷന്‍,  സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ‘തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍’ എന്ന ശീര്‍ഷകത്തിലെ എ,ബി വിഭാഗങ്ങളിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. വൈകുന്നേരം നാലിന് ശേഷം വോട്ടുകളുടെ സൂക്ഷ്മ പരിശോധനയും വോട്ടെണ്ണലും നടക്കും. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കോര്‍പറേഷന്‍ സ്‌പോട്‌സ് കൗണ്‍സിലിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചിന് കോര്‍പറേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് തീയതി വരണാധികാരി പ്രസിഡന്റിന്റെ അനുവാദത്തോടെ ഔപചാരികമായി പ്രഖ്യാപിക്കും. ആഗസ്റ്റ് 31നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ്. അന്ന് വൈകിട്ട് ഫലം പ്രഖ്യാപിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com