News

കണ്ണോത്ത് കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു

കോടഞ്ചേരി: കൈതപ്പൊയിൽ – അഗസ്ത്യന്മുഴി റോഡിൽ വീണ്ടും വാഹനാപകടം. കണ്ണോത്ത് അങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. അരീക്കോട് സ്വദേശിയുടെതാണ് അപകടത്തിൽപ്പെട്ട കാർ. ആർക്കും പരിക്കില്ല.പോസ്റ്റ് തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരിക്കുകയാണ്.

പ്രസ്തുത റോഡിൽ കണ്ണോത്ത് മേഖലയിൽ വാഹനാപകടം ഇപ്പോൾ പതിവായിരിക്കുകയാണ്. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ വൈദ്യുതി പോസ്റ്റുകളിലാണ് ഇടിച്ചു നിൽക്കുന്നത്.

വാഹനാപകടത്തെ തുടർന്ന് എച്ച് ടി പോസ്റ്റ്‌ പൊട്ടിയതിനാൽ , കണ്ണോ ത്ത് ടൗൺ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ പോസ്റ് മാറ്റിയ ശേഷമേ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയുള്ളൂയെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com