തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരത്തിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ജനപ്രതിനിധികളുടെയും ഐക്യദാര്‍ഢ്യം നാളെ

മുക്കം: തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികള്‍ നടത്തികൊണ്ടിരിക്കുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഐക്യദാര്‍ഢ്യ സംഗമം നാളെ (ആഗസ്റ്റ് 27, ശനി) രാവിലെ 9 മണിക്ക് നടക്കും.
വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്യും. എഫ്.ഐ.ടി.യു ജില്ല പ്രസിഡണ്ട് ചന്ദ്രന് കല്ലുരുട്ടി, മണ്ഡലം വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി, ജനപ്രതിനിധികളായ ഗഫൂര്‍ മാസ്റ്റര്‍, ഫാത്തിമ കൊടപ്പന, ഷാഹിന ടീച്ചര്‍, ടി.കെ അബൂബക്കര്‍, സമരസമതി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് ഗെയ്റ്റുംപടിയില് നിന്നും പ്രകടനമായി സമരപ്പന്തലിലെത്തി പൊതുസമ്മേളനത്തോടെ സമാപിക്കും.



