KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

​കോടഞ്ചേരിയിൽ കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും നാളെ.

കോടഞ്ചേരി: ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെയും കോടഞ്ചേരി കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകർക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിക്കുന്നു.​2026 ഓഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുന്നത്.​പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ. കാസിം നിർവഹിക്കും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കൃഷി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകരെ ചടങ്ങിൽ ആദരിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. ചടങ്ങിൽ ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കർഷകരും പങ്കെടുക്കും.*ആദരിക്കുന്ന കർഷകർ*മികച്ച മുതിർന്ന കർഷകൻഫിലിപ്പ് ഇ.ജെ എലിമുള്ളിൽമികച്ച വനിത കർഷക മേരി ചക്കിട്ടമുറിയിൽമികച്ച സമ്മിശ്ര കർഷകൻപി.കെ സെബാസ്റ്റ്യൻ പുത്തൻവീട്ടിൽമികച്ച സംയോജിത കർഷകൻജേക്കബ് കെ.പി കൊളക്കാട്ട്മികച്ച ബഹുവിള കർഷകൻസെബാസ്റ്റ്യൻ അബ്രഹാം പാംബ്ലാനിമികച്ച എസ്.സി കർഷകൻസന്തോഷ് എൻ നെല്ലാനിക്കുന്നേൽമികച്ച ജൈവകർഷകൻബാബു ജോസഫ് കളപ്പാട്ട്മികച്ച വിദ്യാർത്ഥി കർഷകആൻമരിയ അബ്രഹാം ആട്ടക്കുന്നേൽമികച്ച കർഷകത്തൊഴിലാളി ജോസ് ആലക്കൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com