LOCAL NEWS

രാമായണ മാസാചരണം വിപുലമായി ആഘോഷിച്ചു*

കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീപോർക്കലി ഭഗവതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും രാമായണ പ്രശ്നോ ത്തരിയും, കർക്കിടകമാസത്തിലെ മുഴുവൻ ദിവസവും രാവിലെയും വൈകുന്നേരവും രാമായണ പാരായണം നടത്തിയ അയ്യപ്പൻ ചെമ്പകശേരി, രമണി ബാലൻ എന്നിവരെ കോടിമുണ്ട് നൽകി അനുമോദിക്കുകയും ചെയ്തു. ചടങ്ങിൽ ക്ഷേത്രസമിതി പ്രസിഡണ്ട് ഷാജി കാളങ്ങാടൻ അധ്യക്ഷനായിരുന്നു. സമൂഹനന്മയ്ക്ക് രാമായണ ചിന്തകൾ എന്ന വിഷയത്തെ ആസ്പദമാക്കി എ എം ബിന്ദുകുമാരി വിഷയമവതരിപ്പിച്ച് ക്ലാസെടുത്തു. ക്ഷേത്ര മേൽശാന്തി പി.സി.സുധീഷ് കുമാർ, ക്ഷേത്ര രക്ഷാധികാരിമാരായ സൗമിനി കലങ്ങാടൻ, സുന്ദരൻ എ പ്രണവം, ഗിരീഷ് കൂളിപ്പാറ, മാതൃസമിതി പ്രസിഡണ്ട് രമണി ബാലൻ, ക്ഷേത്രസമിതി സെക്രട്ടറി ദിനേഷ് കുമാർ അക്കരത്തൊടി , ഭാരവാഹികളായ രാമൻകുട്ടി പാറക്കൽ, മനോജ് കുമാർ ചായം പുറത്ത്, വിജയൻ പൊറ്റമ്മൽ, സത്യൻ വട്ടക്കുന്നേൽ,  ഷൈലജ പള്ളത്ത്, സജീവൻ ആലക്കൽ, രാധാകൃഷ്ണൻ കൊളപ്പാറക്കുന്ന്, ഷാജി കോർല്ലൂര്, മിനി ശിവൻ വട്ടക്കാവിൽ, ഇന്ദിര ചാമാടത്ത്, മല്ലിക മണ്ണാങ്കുന്നേൽ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി നടത്തിയ രാമായണ പ്രശ്നോത്തരിയിൽ അനന്തു കൃഷ്‌ണൻ പള്ളത്ത് ഒന്നാം സ്ഥാനത്തിനും, അശ്വിൻ ലിതേഷ് താന്നിക്കൽ രണ്ടാം സ്ഥാനത്തിനും, പ്രിയ സുഭാഷ് മൂന്നാം സ്ഥാനത്തിനുമർഹരായി. ഒന്നാം സ്ഥാനത്തിന് 2000 രൂപയും, രണ്ടാം സ്ഥാനത്തിന് 1500 രൂപയും മൂന്നാം സ്ഥാനത്തിന് 1000 രൂപയും കാഷ് പ്രൈസായും,  സർട്ടിഫിക്കറ്റും സത്യൻ വട്ടക്കുന്നേൽ വിതരണം ചെയ്തു. ഭക്തർക്കായി നടത്തിയ ജനകീയ രാമയണ പ്രശ്നോ ത്തരിയിൽ നിരവധി പേർ പങ്കെടുത്തു. ഒന്നാം സ്ഥാനം മല്ലിക മണ്ണാങ്കുന്നേലും, രണ്ടാം സ്ഥാനം മിനിശിവൻ വട്ടക്കാവിലും, മൂന്നാം സ്ഥാനം അർജുൻ കൊട്ടാരത്തിലും നേടുകയുണ്ടായി. വിജയികൾക്ക് പ്രോൽസാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും ക്ഷേത്രമേൽശാന്തി പി.സി.സുധീഷ് കുമാർ കൈമാറി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com