LOCAL NEWS

പതിനാറുകാരന്റെ അവയവങ്ങൾ ആറു പേർക്ക് പുതുജീവനേകും

മാവൂർ :പ്ലസ് വൺ വിദ്യാർഥിയായിരുന്ന ആദിത്തിന്റെ അവയവങ്ങൾ ഇനി ആറു പേർക്കു പുതുജീവനേകും. പൂവാട്ടുപറമ്പ് പെരുമൺപുറ ലന്യ നിവാസിലെ മനോഹരൻ–സ്മിത ദമ്പതികളുടെ മകൻ ആദിത്തിന് (16) മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്നാണ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്.രണ്ടു വൃക്കകളും കരളും ഹൃദയവും കണ്ണുകളുമാണു ദാനം ചെയ്തത്. ഒറ്റപ്പാലം സ്വദേശി സ്വഗീൽ അമീറിനാണ് ആദിത്തിന്റെ ഹൃദയം വച്ചുപിടിപ്പിക്കുക. കോഴിക്കോട് സ്വദേശി രാജനു കരൾ നൽകും. വൃക്കകളിൽ ഒന്ന് ചെറുവാടി സ്വദേശി നസീറിനും മറ്റൊന്ന് മലപ്പുറം സ്വദേശിനി ഷാഹിനയ്ക്കും ലഭിക്കും. രണ്ടു കണ്ണുകളും രണ്ടു പേ‍ർക്കായി നൽകും. എൻജിഒ ക്വാർട്ടേഴ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നു ആദിത്ത്. ലന്യ ഏക സഹോദരിയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com