
കോഴിക്കോട് : മെഡി.കോളേജ് ഗ്രൗണ്ടിൽ വച്ചു നടന്ന ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ജൂനിയർ & സീനിയർ ദ്വീദിന കായിക മേളയിൽ 433 പോയിന്റുകൾ നേടി, തുടർച്ചയായി 23-ാം തവണയും ജൂനിയർ മീറ്റ് കിരീടം കരസ്ഥമാക്കി പുല്ലുരാംപാറ മലബാർ സ്പോർട്ട്സ് അക്കാദമി ചരിത്രം കുറിച്ചു.
318 പോയിന്റുകളോടെ ജോർജിയൻ സ്പോർട്സ് അക്കാദമി കുളത്തുവയൽ രണ്ടാം സ്ഥാനത്തും, 294 പോയിന്റുകൾ നേടി മെഡിക്കൽ കോളേജ് അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി..
മികവുറ്റ പരിശീലനം, കഠിനാധ്വാനം, മികച്ച പദ്ധതികൾ എന്നിവയാണ് മലബാർ അക്കാദമിയുടെ ഈ ആധികാരികതയുടെ അടിസ്ഥാനമെന്നത് ശ്രദ്ധ്യേയമാണ്..
പരിശീലകരായ ധനൂപ് ഗോപി, അനന്തു എം.എസ്, എഡ്വേർഡ് പി.എം., ഡോണി പോൾ, മനോജ് പെരിയപ്പുറം എന്നിവരുടെ നിസ്വാർത്ഥ സേവനമാണ് കായികതാരങ്ങളുടെ വിജയം ഉറപ്പാക്കിയതെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു..
അക്കാദമിയുടെ വിജയത്തിന്റെ പിന്നിൽ കാര്യക്ഷമമായ നേതൃത്വവും ശക്തമായ പിന്തുണയും വഹിച്ചിരിക്കുന്നത് മുഖ്യ രക്ഷാധികാരികളായ ടി.ടി കുര്യൻ, പി.ടി. അഗസ്റ്റ്യൻ ,ജോളി തോമസ് എന്നിവരാണ്.
സ്കൂൾ മാനേജ്മെന്റ്, രക്ഷാകർത്താക്കൾ, നാട്ടുകാർ എന്നിവരുടെ സഹകരണവും പിന്തുണയും അക്കാദമിയെ കായികരംഗത്ത് മുന്നോട്ടു നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നു.
മികച്ച പരിശീലനം, ശാസ്ത്രീയ സമീപനം, ആധുനിക സൗകര്യങ്ങൾ, മുന്നേറ്റധൈര്യം എന്നിവയെ അടിസ്ഥാനമാക്കി മലബാർ സ്പോർട്സ് അക്കാദമി ഇപ്പോൾ കേരളത്തിലെ കായികതാരങ്ങളുടെ സ്വപ്ന കേന്ദ്രമായി മാറുകയാണ്.



