LOCAL NEWS

സൗരവേലി നടപ്പിലാക്കാത്ത സർക്കാരിനും വനവകുപ്പിനും എതിരെ സാരിവേലി സമരം നാളെ

കോടഞ്ചേരി:സൗരവേലി നടപ്പിലാക്കാത്ത സർക്കാരിനും വനവകുപ്പിനും എതിരെ സാരിവേലി സമരം. താമരശേരി രൂപത കത്തോലിക്ക കോൺഗ്രസ് “ഞങ്ങൾക്കിവിടെ ജീവിക്കണം” എന്ന മുദ്രാവാക്യമുയർത്തി,  താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി, പാറോപ്പടി ഫൊറോനകളിലെ വിവിധ സംഘടനകളെയും ആത്മായ കൂട്ടായ്മകളെയും അണിനിരത്തിക്കൊണ്ട് നാളെ  (ആഗസ്റ്റ് 9 ശനിയാഴ്ച) രാവിലെ 10 മണിക്ക് താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് മുമ്പിൽ  സാരി വേലി സമരവും അതിജീവിന റാലിയും നടത്തുന്നു.
പ്രതിഷേധ ധർണയുടെ  ഉദ്ഘാടനം താമരശ്ശേരി രൂപതയുടെ മെത്രാൻ  മാർ റെമിജിയോസ് ഇഞ്ചനാനിയിൽ  നിർവഹിക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com