LOCAL NEWS

താമരശേരി രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സാരിവേലി സമരം നടത്തി

താമരശേരി: താമരശേരി രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽസാരിവേലി സമരം നടത്തി. “ഞങ്ങൾക്ക് ഇവിടെ ജീവിക്കണം” എന്ന മുദ്രാവാക്യം ഉയർത്തിയാണ് താമരശേരിയിലുംസാരിവേലി സമരപരമ്പരസംഘടിപ്പിച്ചത്.താമരശേരി, പാറോപ്പടി , തിരുവമ്പാടി, കോടഞ്ചേരി എന്നീ മേഖലകളിൽ നിന്നുള്ള പ്രവർത്തകരാണ് അതിജീവന സമര റാലിയിൽ അണിനിരന്നത് താമരശേരി പഴയ ബസ്റ്റാൻഡ് പരിസരത്തുനിന്ന് തുടങ്ങി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ അതിജീവന പ്രതിഷേധ റാലിയും ധർണ്ണയും താമരശേരി രൂപത ബിഷപ്പ് മാർറെമീജിയോസ് ഇഞ്ചനാനിയൽ ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡൻറ് ഡോ. ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. രൂപത ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, ചെയർമാൻ ജോബിഷ് തുണ്ടത്തിൽ, ജനറൽ കൺവീനർ ഷിനോയി അടയ്ക്കാപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com