
കോടഞ്ചേരി: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കോടഞ്ചേരി പഞ്ചായത്തിൽ നൂറാംതോട്- കോടഞ്ചേരി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിപുഴയ്ക്ക് കുറുകെ നിർമ്മിച്ച ചെമ്പുകടവ് പാലത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 3.30 ന് ചെമ്പുകടവിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി
പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.
തിരുവമ്പാടി എം.എൽ.എ
ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കും.
ഏഴരക്കോടി മുതൽ മുടക്കി ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റി ആണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.



