INFORMATIONNATIONAL NEWS

പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി; പുതുക്കിയ നിരക്ക് ഇങ്ങനെ

ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രാജ്യത്ത് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചു.വാണിജ്യ ആവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 19 കിലോ സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്. ഇതോടെ എല്‍ പി ജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില 1769.50 രൂപയാകും. അതേസമയം ഗാര്‍ഹിക ആവശ്യത്തിനായുള്ള എല്‍ പി ജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഓരോ മാസത്തിന്റേയും ആദ്യ ദിവസം പാചക വാതക വില പരിഷ്‌കരിക്കാറുണ്ട്. പ്രാദേശിക നികുതികള്‍ കാരണം ഗാര്‍ഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. അതേസമയം വിമാന ഇന്ധനത്തിന്റെ വില കുറച്ചിട്ടുണ്ട്. ലിറ്ററിന് ഏകദേശം 1221 രൂപയാണ് കുറച്ചിരിക്കുന്നത്. പുതിയ വിലകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

പുതുക്കിയ എല്‍ പി ജി നിരക്ക് പ്രകാരം ഡല്‍ഹിയില്‍ 19 കിലോഗ്രാമിന്റെ എല്‍ പി ജി സിലിണ്ടറിന് 1796 രൂപ നല്‍കണം. കൊല്‍ക്കത്തയില്‍ 1887 രൂപയും മുംബൈയില്‍ 1723 രൂപയും ചെന്നൈയില്‍ 1937 രൂപയും ആകും. വിലക്കയറ്റത്തിനിടയില്‍ പാചക വാതകത്തിന് വില കൂട്ടുന്നത് ഹോട്ടല്‍, റെസ്‌റ്റോറന്റ് വ്യാപാരികള്‍ക്ക് തിരിച്ചടിയാകും.

കഴിഞ്ഞ കുറേ മാസങ്ങളായി വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കൂടുകയോ കുറയുകയോ ചെയ്യുന്നുണ്ട്. എന്നാല്‍ ഗാര്‍ഹിക എല്‍ പി ജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഗാര്‍ഹിക പാചത വാതക വിലയില്‍ അവസാന മാറ്റം വരുത്തിയത് 2023 ഓഗസ്റ്റ് 30-നാണ്.

അതിനുശേഷം, വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില മിക്കവാറും എല്ലാ മാസവും മാറിക്കൊണ്ടിരുന്നു.എന്നാല്‍ ഗാര്‍ഹിക പാചക വാതകത്തിന്റെ വില മാറ്റമില്ലാതെ തുടരുന്നു. 2023 മാര്‍ച്ച്‌ 1 ന് ഡല്‍ഹിയില്‍ ഗാര്‍ഹിക എല്‍ പി ജി സിലിണ്ടറിന്റെ വില 1103 രൂപയായിരുന്നു. ഇത് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞതോടെ 903 രൂപയില്‍ എത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 17 തവണ മാത്രമാണ് ഗാര്‍ഹികാവശ്യത്തിനുള്ളില്‍ എല്‍ പി ജി സിലിണ്ടറുകളുടെ വില മാറ്റിയത്. അതേസമയം, വാണിജ്യാവശ്യത്തിനുള്ള എല്‍ പി ജിയുടെ വില 50 തവണ മാറി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com