
തിരുവമ്പാടി:ലിസ ഹോസ്‌പിറ്റൽ സുവർണ്ണ ജൂബിലിയുടെ ഭാഗമായി പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയും, ലിസ പെയ്ൻ & പാലിയേറ്റിവ് സെൻ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 30 വരെ പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിൽ വെച്ച് നടത്തപ്പെടും.30 വർഷത്തെ സേവന പരിചയവുമായി പ്രശസ്ത ഗൈനക്കോളജിസ്റ്റും, ലാപ്രോസ്കോപ്പിക് സർജനുമായ ഡോ: അബ്ദുൾ റഷീദ് കെ.പിയുടെ നേതൃത്വത്തിൽ ഡോ. നിഷിദ താന്നിക്കൽ ,ഡോ. വൈശാഖ് ,ഡോ. മിസ്ന എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിക്കും.


