
മുക്കം:മലയോര ജനതയുടെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണോദ്ഘാടനത്തിന്‍റെ പ്രചരണാര്‍ത്ഥം മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ വിളംബരജാഥ സംഘടിപ്പിച്ചു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന വിളംബരജാഥ അഭിലാഷ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മുക്കം ബസ്സ്റ്റാന്‍റില്‍ സമാപിച്ചു. വിളംബര ഘോഷയാത്രയ്ക്ക് നഗരസഭാ ചെയര്‍പേഴ്സണ്‍ പി.ടി. ബാബു, ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. കെ.പി. ചാന്ദ്നി, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ പ്രജിത പ്രദീപ്, സത്യനാരായണന്‍ മാസ്റ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നഗരസഭാ കൗണ്‍സിലര്‍മാര്‍, ഹരിത കര്‍മസേനാംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



