LOCAL NEWS

വയനാട് ചുരം ഗതാഗതം സുഗമമാക്കാന്‍ ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണം-ജില്ലാ വികസന സമിതി

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍ മൂലമുള്ള അപകടം ഇല്ലാതാക്കാനുള്ള ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. കനത്ത മഴയെത്തുടര്‍ന്നുള്ള നീരൊഴുക്കില്‍ താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളില്‍ രൂപപ്പെടുന്ന മണ്ണിടിച്ചില്‍ ഉത്ക്കണ്ഠ സൃഷ്ടിക്കുന്നതാണെന്ന് ജില്ല വികസന സമിതി പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി ബദല്‍ പാതകളുടെ സാധ്യത പരിശോധിക്കാന്‍ ടിപി രാമകൃഷ്ണന്‍ എം എല്‍ എ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ആനക്കാം പൊയില്‍- കള്ളാടി -മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള സര്‍ക്കര്‍ നടപടികളെ യോഗം അഭിനന്ദിച്ചു.

ചുരം വഴിയല്ലാതെ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് നിര്‍മ്മാണത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു. ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി 1.5 കോടി രൂപ ചെലവഴിച്ച് റോഡിന്റെ സാധ്യതാ പഠനം പൂര്‍ത്തിയാക്കി വരുകയാണ്. വനത്തിലൂടെ കടന്നുപോകുന്ന റോഡിന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിപ്പെടുത്തണമെന്നും വികസന സമിതി യോഗം ആവശ്യപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com