
മുക്കം :താഴക്കോട് ജി എൽ പി സ്കൂളിൽഓണം ഗംഭീരമായി ആഘോഷിച്ചു. നാലാം ക്ലാസിലെ മിലൻ എന്ന വിദ്യാർത്ഥി മാവേലിയുടെ വേഷത്തിൽ വന്ന് കുട്ടികൾക്ക് ഓണാശംസകൾ നൽകി. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ ഓണപ്പാ ട്ടുകൾ, ഓണക്കളികൾ, വിവിധ മത്സരങ്ങൾ മുതലായവ സംഘടിപ്പിച്ചിരുന്നു. രക്ഷിതാക്കൾക്ക് വേണ്ടി “സ്നേഹമുള്ള അമ്മ” എന്ന പേരിൽ കണ്ണ് കെട്ടിക്കൊണ്ട് നടത്തിയ മത്സരംആവേശകരമായി. സ്വന്തം കുട്ടികളെ കൈ കൊണ്ട് തൊട്ട് തിരിച്ചറിയുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. ഈ പരിപാടി രക്ഷിതാക്കളെ ഏറെ ആകർഷിച്ചു. പിടിഎയുടെയും സ്കൂൾ വികസന സമിതിയുടെയും പങ്കാളിത്തത്തോടെ ഗംഭീര ഓണസദ്യയും നടത്തി. മുനിസിപ്പൽ ചെയർമാൻ ശ്രീ പിടി ബാബുവിന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.



