
തിരുവമ്പാടി: തൊണ്ടിമ്മൽ GLP സ്കൂളിലെ വിദ്യാർത്ഥികൾ കേരള നിയമസഭാ മന്ദിരം സന്ദർശിച്ചു. ഇവിടം സന്ദർശിക്കുന്ന മുക്കം സബ്ജില്ലയിലെ ആദ്യ എൽ.പി. സ്കൂളാണ് ഇത്. തിരുവനന്തപുരത്തേക്കായി സംഘടിപ്പിച്ച പഠന യാത്രയിലാണ് കുട്ടികൾക്ക് അവിസ്മരണീയവും വിജ്ഞാനപ്രദവുമായ ഈ അവസരം ലഭിച്ചത്. മാധ്യമങ്ങളിൽ മാത്രം കണ്ടിരുന്ന നിയമ സഭാ മന്ദിരവും അതിൻ്റെ നിർമാണ വൈദഗ്ധ്യവും നമ്മുടെ നിയമ സഭയുടെ പ്രാധാന്യവും സന്ദർശക ഗ്യാലറിയിലിരുന്ന് ഗൈഡിൻ്റെ സഹായത്തോടെ വിദ്യാർത്ഥികൾ കണ്ടും കേട്ടും മനസിലാക്കി.
അനന്ത പത്മനാഭസ്വാമി ക്ഷേത്രം, കുതിരമാളിക , തിരുവനന്തപുരം മൃഗശാല, നക്ഷത്ര ബംഗ്ലാവ്, വേളി ടൂറിസ്റ്റ് വില്ലേജ് എന്നിവിടങ്ങളും പഠനയാത്രാ സംഘം സന്ദർശിച്ചു. കുട്ടികളും രക്ഷിതാക്കളുമടക്കം 63 പേരാണ് പഠനയാത്രാ സംഘത്തിലുണ്ടായിരുന്നത്.
അധ്യാപകരായ പി. സ്മിന, കെ. ശോഭന, സനിത എന്നിവരും അനധ്യാപകരായ സുഗത കുമാരി, ശിലാമണി, പി.ടി.എ പ്രസിഡണ്ട് പ്രജിത്ത് സ്രാമ്പിക്കൽ, എസ്.എം.സി. ചെയർമാൻ സുരേഷ് തൂലിക, എംപിടിഎ ചെയർപേഴ്സൺ പി രഞ്ജിനി സജിത് മാഞ്ചാലിൽ, നിഷാദ് കുമാർ, വിജിത, കെ.ബി.പ്രിയ തുടങ്ങിയവർ പഠന യാത്രയ്ക്ക് നേതൃത്വം നൽകി.



