
തിരുവമ്പാടി :തിരുവമ്പാടി പഞ്ചായത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി. തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ആശാവർക്കർമാർക്കുള്ള ഓണപ്പുടവ വിതരണം ചെയ്തു.
ഓണാശംസകൾ നേർന്നും അവരുടെ ആശമാരുടെ സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടുള്ള കത്തും ആശമാർക്ക് കൈമാറി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ജെ കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലിസ്സി അബ്രഹാം, ലിസ്സി സണ്ണി, ബീന ആറാമ്പുറത്തു, മൊയിൻ കാവുങ്കൽ, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു



