LOCAL NEWSNews

മുക്കം തൃക്കുടമണ്ണ തൂക്കുപാലം തകർന്നിട്ട് മൂന്നാഴ്ച:കൂട്ട നിവേദനം നൽകുമെന്ന് ആക്ഷൻ കമ്മിറ്റി

മുക്കം:കാരശേരി പഞ്ചായത്തിനെയും മുക്കം നഗരസഭയേയും ബന്ധിപ്പിച്ച് ഇരുവഞ്ഞിപ്പുഴയിൽ നിർമിച്ച തൃക്കുടമണ്ണ തൂക്കുപാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. ഈ ആവശ്യം ഉന്നയിച്ച് കാരശേരി പഞ്ചായത്ത് ഭരണസമിതിക്ക് കൂട്ട നിവേദനം നൽകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2009 ൽ എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി യാഥാർഥ്യമാക്കിയ പാലം കഴിഞ്ഞ മാസം വെള്ളപ്പൊക്കത്തിലാണ് തകർന്നത്. കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ വാർഡിലെ പാലിയിൽ, വെള്ളരിച്ചാൽ,തടപ്പറമ്പ്, കുന്നത്ത് പ്രദേശത്തുള്ളവർക്ക് മുക്കം അങ്ങാടിയിലെക്ക് കുറഞ്ഞ സമയത്തിൽ എത്താനുള്ള വഴിയാണിത്. തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് വിവിധ ഭാ-ഗങ്ങളിൽനിന്നുള്ളവർ വരുന്നതും ഈ പാലം വഴിയാണ്. പാലം തകർന്നതോടെ മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്റർ, കെഎസ്ഇബി ഓഫീസ്, മുക്കം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ എത്താനും ജനങ്ങൾ പ്രയാസപ്പെടുകയാണ്.

തൂക്കുപാലം യഥാസമയം അറ്റകുറ്റപ്പണി നടത്താൻ യുഡിഎ നേതൃത്വത്തിലുള്ള നിലവിലെ ഭരണ സമതി തയ്യാറായിട്ടില്ല.വാർഡ് മെമ്പർ പണം വകയിരു ത്തണമെന്നാവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വി കെ വിനോദ് പ്രസിഡന്റായ ഭരണസമിതി 2016ൽ പണം വകയിരുത്തി പാലത്തിന്റെ സ്ലാബ് മാറ്റി ജിഐ ഷീറ്റ് ആക്കുകയും സൈഡ് കമ്പി പുതുക്കുകയും റോപ്പ് വലിച്ച് കെട്ടുകയും ചെയ്തിരുന്നു. 2019ലെ മഹാ പ്രളയത്തിൽ പാലം തകർന്നപ്പോൾ തൃക്കുടമണ്ണ ക്ഷേത്ര കമ്മിറ്റിയാണ് നന്നാക്കിയത്.

എന്നാൽ പാലം തകർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഇടപെടലൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്തിന് കൂട്ട നിവേദനം നൽകുന്നത്. ആക്ഷൻ കമ്മറ്റി ചെയർമാൻ രാജേശൻ വെള്ളാരംകുന്നത്ത്, ജനറൽ കൺവീനർ അജയഘോഷ് ആന്തേരിമ്മൽ, ട്രഷറർ അജീന്ദ്രൻ പൈങ്കണ്ണിയിൽ,പഞ്ചായത്ത് അംഗം ശ്രുതി കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിത മൂത്തേടത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com