LOCAL NEWS

ഗാന്ധിദർശൻ അധ്യാപക സംഗമം

തിരുവമ്പാടി: ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടത്തുന്ന ഗാന്ധിദർശൻ കോഴ്സിന്റെ ചുമതലയുള്ള അധ്യാപകരുടെ സംഗമം തൊണ്ടിമ്മൽ ഗവ. എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.ദീപ്തി സംഗമം ഉദ്ഘാടനം ചെയ്തു . ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി യു.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ ആർ ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.ഗാന്ധിയൻ ദർശനങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനുള്ള വിവിധ പദ്ധതികൾ സംഗമം ആസൂത്രണം ചെയ്തു. പ്രസാദ് ചെറുവക്കാട് സ്വാഗതവും കെ സുജിത് കുമാർ നന്ദിയും പറഞ്ഞു.                    മുക്കം സബ്ജില്ലാ ഗാന്ധിദർശൻ കമ്മിറ്റിയുടെ ഭാരവാഹികളായി   ടി.ദീപ്തി (രക്ഷാധികാരി)കെ ആർ ഷണ്മുഖൻ (പ്രസിഡന്റ്)  മജീദ് പുളിക്കൽ , ടി.നീതു (വൈസ് പ്രസിഡണ്ടുമാർ) കെ. സുജിത് കുമാർ (സെക്രട്ടറി), ഹബീബ് റഹ്മാൻ, എം ഡി സന്ധ്യ (ജോ.സെക്രട്ടറിമാർ )     പി.മുഹമ്മദ് (ട്രഷറർ) പ്രസാദ് ചെറുവക്കാട് (കോ ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com