
തോട്ടുമുക്കം : ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാർഥികൾ മരിച്ചു. അരീക്കോട് ഊർങ്ങാട്ടിരി ചുളാട്ടിപ്പാറ ചൂളാട്ടിയിൽ വീട്ടിൽ കരിക്കാടംപൊയിൽ മുഹമ്മദിൻ്റെ മകൻ മുഹമ്മദ് ഷാനിദ് (21), ചൂളാട്ടിപ്പാറ കാറ്റാടിപ്പൊയിൽ പുന്നത്ത് ചെറുകാംപുറത്ത് സുധർമൻ്റെ മകൻ സൂരജ് (23) എന്നിവരാണ് മരിച്ചത്.
ഇന്നലെ (26-9-25) രാത്രി ഒൻപതിന് ഊർങ്ങാട്ടിരി പഞ്ചായത്തിലെ പന്നിയാർമല ഇറക്കത്തിലാണ് അപകടം. വൈകുന്നേരം കാക്കാടംപൊയിൽ ഭാഗത്തേക്ക് പോയതായിരുന്നു ഇരുവരും. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.അപകടം സംഭവിച്ച ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷാനിദിൻ്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ : ഹക്കീം, മുനവിർ. സുരജിൻ്റെ മാതാവ് : രമ്യ. സഹോദരി: അർച്ചന



