LOCAL NEWS

“ഔട്ട്‌ റീച്ച് പ്രോഗ്രാം 2025”:പരിശീലന പരിപാടി സംഘടിപ്പിച്ചു

മുക്കം:കേരളസംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ സങ്കൽപ്പ് ഹബ് ഫോർ എമ്പവർമെന്റ് ഓഫ് വുമൺ പരിപാടിയുടെ ഭാഗമായി ” ഔട്ട്‌ റീച്ച് പ്രോഗ്രാം 2025″ എന്ന പേരിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. മാമ്പറ്റ പ്രതീക്ഷ സ്കൂളിന്റെ സഹകരണത്തോടെ നടന്ന പരിപാടി മുക്കം നഗരസഭ കൗൺസിലർ ജോഷില സന്തോഷ്‌ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ്‌ അസീസ് മലയമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാനറാബാങ്ക് റിസോഴ്സ് പേഴ്സൺ അയോണ ക്ലാസ്സിന് നേതൃത്വം നൽകി. വകുപ്പ് പ്രധിനിധി ഫസീന, സ്കൂൾ മാനേജർ സി ഹാരിസ്, എച് എം കെ ഷീബ എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാരായ അമ്മമാർക്ക് സാമൂഹികമായ പിന്തുണയും സാമ്പത്തിക ഉന്നമനവുമാണ് പദ്ധതിയുടെ ഉദ്ദേശം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com