LOCAL NEWS

ഇസ്‌ലാഹിയ കോളേജ് സ്റ്റുഡന്റ്സ് കൗൺസിൽ ഉദ്ഘാടനം ചെയ്തു

ചേന്ദമംഗല്ലൂർ:ഇസ്‌ലാഹിയ കോളേജ് ചേന്ദമംഗല്ലൂർ സ്റ്റുഡന്റസ് കൗൺസിൽ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഇന്റഗ്രെറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ ചെയർമാനും പൊന്നാനി എം. ഇ. എസ് കോളേജ് പ്രിൻസിപ്പാളുമായ ഡോ. മുഹമ്മദ്‌ ബദീഉസ്സമാൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുഹമ്മദ്‌ റബീഹ് സ്വാഗതം നിർവഹിച്ചു,പ്രിൻസിപ്പാൾ പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു അബ്ദുൽ ഹാദി എം കോളേജ് . ഇസ്‌ലാഹിയ അസോസിയേഷൻ പ്രസിഡന്റ് സുബൈർ കൊടപ്പന മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രമുഖ എഴുത്തുകാരൻ റസാഖ് വഴിയോരം ഫൈൻ ആർട്സ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു. ഇർഫാൻ മുഹമ്മദ്‌ വി. എം ഗാനം ആലപിച്ചു. കോളേജ് ഗവണിങ് ബോഡി ചെയർമാൻ ഡോ. കെ. ജി മുജീബ് റഹ്‌മാൻ, കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന (ഇക്കോസ) ജോയിന്റ് സെക്രട്ടറി സലീന റഹ്‌മാൻ, വൈസ് പ്രിൻസിപ്പാൾ സുബൈദ കെ, സ്റ്റാഫ് സെക്രട്ടറി ആശിഫ കെ. പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജി.ഐ.ഒ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച “ആൾ ടുഗദർ ടു ഗസ്സ” എന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗീതശിൽപ്പവും അരങ്ങേറി.സ്റ്റുഡന്റ്സ് കൗൺസിൽ വൈസ് ചെയർപേഴ്സൻ അസ്ന എ നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com