KODANECHERYLOCAL NEWS

ചെമ്പുകടവ്  സെന്റ് ജോർജ് ദേവാലയത്തിൽ  ദുഃഖവെള്ളി ആചരണം നടത്തി.

കോടഞ്ചേരി : ചെമ്പുകടവ്  സെന്റ് ജോർജ് ദേവാലയത്തിൽ  ദുഃഖവെള്ളി ആചരണം നടത്തി.

രാവിലെ  ദേവാലയത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകളെ ഉണർത്തുന്ന  പ്രത്യേക പ്രാർത്ഥനകളും, നഗരി കാണിക്കലും, തിരുസ്വരൂപത്തെ വണങ്ങലും, കൈപ്പ് നീർ കുടിക്കലും, തുടർന്ന് തുഷാരഗിരി കുരിശു പള്ളിയിലേക്ക് കുരിശിന്‍റെ വഴിയും നടത്തി.

ഇടവക വികാരി ഫാ. മാത്യു തിട്ടയിൽ മുഖ്യ കാര്‍മികത്വം വഹിച്ചു. കൂടത്തായ് സെൻ്റ് മേരീസ് ഹയർ സെക്കൻ്റ്റി സ്കൂൾ പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ, മഞ്ഞുവയൽ കാപ്പൂച്ചിൻ ആശ്രമം ഫാ. മരിയ ദാസ് എന്നിവർ സഹകാർമികത്വം വഹിച്ചു.

നേർച്ച ഭക്ഷണത്തോടെ സമാപിച്ച പരിപാടികൾക്ക് ഇടവക ട്രസ്റ്റിമാർ , എസ് എച്ച് കോൺവെൻ്റ് സിസ്റ്റേഴ്സ്, കെ സി വൈ എം അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com