ENTERTAINMENTKODANECHERYLOCAL NEWSNews

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ വാർഷികാഘോഷം ‘രാഗതുഷാരം 2025’

കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ
നടക്കുന്ന സ്കൂൾ സർഗോത്സവ പരിപാടി ഇന്ന് വൈകിട്ട് 5.30 ന് സ്കൂൾ അങ്കണത്തിൽ നടക്കും.

മലയോര കുടിയേറ്റ കർഷകൻ്റെ
കഷ്ടപ്പാടിൻ്റെ കഥപറയുന്ന നാടകാവിഷ്കാരം
ശ്രദ്ധേയമാകും.ഇതിൻ്റെ
സംവിധാനം നിർവഹിക്കുന്നത്
പ്രശസ്ത നാടക പ്രവർത്തകൻ കെ പി എ സി വിൽസനാണ് പ്രകാശ നിയന്ത്രണം ഷനിത്ത് മാളവിക കൊയിലാണ്ടി
നിർവഹിക്കും.

ആകെ 243 കലാകാരൻമാരാണ്
രാഗതുഷാരം 2025 ൽ
വിവിധ പരിപാടികളിലായി
വേദിയിലെത്തുന്നത്.
വേദികളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചവിട്ടു നാടകം
പരിപാടിയിലെ പ്രധാന ആകർഷണമായിരിക്കും
കോടഞ്ചേരി സെന്റ് ജോസഫ്‌സ് HSS പ്രിൻസിപ്പാൾ വിജോയ് തോമസ്,
സ്‌കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശേരി,
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട്,വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ,സെന്റ് ജോസഫ്സ് LPS ഹെഡ്‌മാസ്റ്റർ
ജിബിൻ പോൾ, പി.ടി.എ. പ്രസിഡണ്ട്
റോക്കച്ചൻ പുതിയേടത്ത്,സ്റ്റാഫ് സെക്രട്ടറി
അനൂപ് ജോസ്,വിദ്യാർത്ഥി പ്രതിനിധി
ഇമ്മാനുവൽ ജോൺ,സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക
സുബി അബ്രാഹം,സെന്റ് ജോസഫ്സ് HSS ഹെഡ്മാസ്റ്റർ
ബിനു ജോസ് എന്നിവർ പരിപാടിയിൽ സംബന്ധിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com