LOCAL NEWS

പുഴയിൽ വീണ ക്യാമറ മുങ്ങിയെടുത്ത് മൂവർ സംഘം

തിരുവമ്പാടി :പുല്ലുരാംപാറ പള്ളിപ്പടി പള്ളിപ്പാലത്തിനു സമീപം ഇരുവഞ്ഞിപ്പുഴയിൽ കഴിഞ്ഞ ദിവസം ഡർബി എന്ന സിനിമയുടെ  ചിത്രീകരണത്തിനിടയാണ് സ്റ്റണ്ട് മാസ്റ്ററുടെ കൈയിൽ നിന്നും ഗോ പ്രോ ക്യാമറ അബദ്ധത്തിൽ പുഴയിൽ വീണ് കാണാതായത്.

ശക്തിയായ കുത്തൊഴുക്കുള്ള ഭാഗത്താണ് ക്യാമറവീണത്.
സിനിമയുടെ അണിയറ പ്രവർത്തകർ മുങ്ങൽ വിദഗ്ധരെ എത്തിച്ച് സ്ഥലത്ത് പരിശോധന നടത്താനുള്ള ശ്രമത്തിനിടെയാണ് പാലത്തിനോടു ചേർന്ന് താമസിക്കുന്ന ലോറി ഡ്രൈവറായ കല്ലൂരാത്ത് ഷിബുവിന്റെ മക്കളായ സ്റ്റാൻലി ഷിബുവും ലിസ്റ്റിൻ ഷിബുവും  ഇവരുടെ ഉറ്റ സുഹൃത്തായ വാളിപ്ലാക്കൽ ബിനീഷിന്റെ മകനായ ലിബിനും ചേർന്ന് കുത്തൊഴുക്കിനെ വക വെക്കാതെ സാഹസികമായി പുഴയിലിറങ്ങി ഗോ പ്രോ ക്യാമറ വീണ്ടെടുത്തത്.
പുല്ലുരാംപാറ സെന്റ്.ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥികളാണ് സ്റ്റാലിനും ലിസ്റ്റിനും,അബിൻ ഹയർ സെക്കണ്ടറിയിൽ പ്ലസ്ടു വിദ്യാർത്ഥിയും.
ചെറുപ്പം മുതലേ തന്നേ വീടിനോടുചേർന്നുള്ള ഇരുവഞ്ഞിപ്പുഴയിൽ ഏത് പ്രതികൂല കാലാവസ്ഥയിലും  ഇറങ്ങാറുള്ള വൈദഗ്ദ്യമാണ് സ്റ്റാലിനും ലിസ്റ്റിനും തുണയായത്.

പുല്ലുരാംപാറ റോയി’സ് യാമാറ്റോ ഷോട്ടോകാൻ കരാട്ടെ അക്കാഡമിയിലെ പരിശീലകൻ കൂടിയാണ് സ്റ്റാലിൻ ഷിബു.
ക്യാമറ ഏറ്റുവാങ്ങിയ സിനിമയുടെ അണിയറ പ്രവർത്തകർ, മൂവർ സംഘത്തിന് സമ്മാനവും നൽകിയാണ് മടങ്ങിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com