
മുക്കം:മുക്കം അനാഥശാലയുടെ പ്രസിഡൻ്റും പ്രതീക്ഷ സ്കൂളിൻറെ ചെയർമാനുമായ വയലിൽ മരക്കാർ ഹാജിയുടെ നിര്യാണത്തിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മുക്കം സബ്ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
പ്രസിഡൻറ് ശബാന ചോല അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അബ്ദുൽ റഷീദ് അൽ ഖാസിമി അനുശോചന പ്രമേയം അവതരിപ്പിച്ചു.
മുക്കത്തിന്റെ മത സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം എന്ന് യോഗം അഭിപ്രായപ്പെട്ടു.നിരാലംബരുടെ അത്താണിയായിരുന്ന അദ്ദേഹത്തിൻറെ മരണം മൂലം നികത്താൻ ആവാത്ത നഷ്ടമാണ് മുക്കത്തിൻ്റെ സാംസ്കാരിക തലത്തിന് ഉണ്ടായതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.നാനാജാതി മതസ്ഥരെയും സമഭാവനയോടെ കാണാൻ കഴിയുന്നനേതാവായിരുന്നു അദ്ദേഹം എന്നും യോഗം അഭിപ്രായപ്പെട്ടു
ജില്ലാ പ്രസിഡൻറ് അബ്ദുൽ ഹക്കീം പി കെ ,പിപി ഹംസ മാസ്റ്റർ,അബ്ദുൽ മജീദ് ഇ ,അബ്ദുൽ ജബ്ബാർ എൻ, വഹീദ മണാശ്ശേരി, ഖൈറുന്നിസ കക്കാട്,ഷമീമ ആനയാംകുന്ന്,ഷംന കാരക്കുറ്റി,അബ്ദുൽ കരീം കഴുത്തൂട്ടി പുറായി,അബ്ദുറബ്ബ് തിരുവമ്പാടി,അയ്യൂബ് തിരുവമ്പാടി , മീരാൻ മണാശ്ശേരി,ഇക്ബാൽ മണാശ്ശേരി,സെലീന മുക്കം,സബാഹ്ബാനു മുക്കം, മുംതാസ് മുക്കം
എന്നിവർ സംസാരിച്ചു



