
പുല്ലൂരാംപാറ :സെൻറ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ ദിനം ആചരിച്ചു സമാധാനത്തിന്റെ പ്രതീകമായി യു.എൻ.ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന കെട്ടിവച്ച് തോക്കിന്റെ ശില്പ മാതൃകയാണ് സ്കൂൾ ക്യാമ്പസിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ബാദുഷയുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ,നല്ലപാഠം ക്ലബ് അംഗങ്ങൾ ചേർന്ന് ഒരുക്കിയത്.
ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി യുദ്ധം ഏൽപ്പിക്കുന്ന മുറിവുകളെ കുറിച്ചും യുദ്ധം ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുന്നതിനുവേണ്ടി യുദ്ധവിരുദ്ധ സന്ദേശം, യുദ്ധവിരുദ്ധ ഗാനാലാപനം, യുദ്ധവിരുദ്ധത ഓർമ്മപ്പെടുത്തി കൊണ്ടുള്ള നൃത്തശില്പം ,സഡാക്കോ നിർമ്മാണം, യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ, പോസ്റ്ററുകൾ എന്നിവ എന്നിവയോട് കൂടിയ റാലിയും നടത്തി.അസംബ്ലിയിൽ ഹെഡ് മാസ്റ്റർ ജോളി ജോസഫ് ,ബീനാപോൾ,ആനന്ദ്, സൗമ്യ, നിത എം. വി എന്നിവർ സംസാരിച്ചു



