
താമരശ്ശേരി: ചുരത്തിലെ ഏഴാം വളവിൽ ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട്. നിലവിൽ വൺവെ സംവിധാനത്തിലൂടെയാണ് ചെറിയ വാഹനങ്ങൾ കടന്നുപോകുന്നത്. വലിയ വാഹനങ്ങൾക്ക് യാത്ര തുടരാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
മാന്യ ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ച് ജാഗ്രതയോടെ യാത്ര തുടരണമെന്ന് ട്രാഫിക് വിഭാഗം അഭ്യർത്ഥിച്ചു.



