
കോടഞ്ചേരി: നൂറാംതോട് ഈട്ടിക്കാട്ടിൽ സിസ്റ്റർ ഗ്രേയ്സ് ജോസ് എഫ്.സി.സി. (46) ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചു. ഗുജറാത്തിലെ രാജ്കോട്ട് മിഷനിൽ ജോലിചെയ്തു വരികയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം പ്രാർഥനയ്ക്കായി സ്കൂട്ടറിൽ പോകവേ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
പിതാവ്: പരേതനായ ജോസഫ്.
മാതാവ്: മേരി.
സഹോദരങ്ങൾ: ജോൺസൺ, ജോർജ്, ഫാ. ആൻറണി ( എം.എസ്.എഫ്.എസ്. , നാഗാലാൻഡ് ), എൽസി.
സംസ്കാരം ഗുജറാത്തിലെ രാജ്കോട്ടിൽ നടത്തി



