LOCAL NEWS

‘ലയൺ’ സ്റ്റൈൽ: തിരുവമ്പാടി പഞ്ചായത്ത് ഭരണം വിമതൻ തീരുമാനിക്കും

തിരുവമ്പാടി: മലയാള ചലച്ചിത്രം ‘ലയൺ’ ഓർമിപ്പിക്കുവിധം സ്വതന്ത്ര സ്ഥാനാർത്ഥി തീരുമാനിക്കും തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഭരണം. ഗ്രാമപഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല. ആകെയുള്ള 19 സീറ്റിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 9 വീതം അംഗങ്ങളാണുള്ളത്. ഒരു സീറ്റിൽ കോൺഗ്രസ് വിമത സ്ഥാനാർഥി വിജയിച്ചതോടെയാണ് ഭരണം ആർക്കെന്ന ചോദ്യമുയരുന്നത്. ഗ്രാ മപഞ്ചായത്തിലെ പുന്നക്കൽ വാർഡ് ഏഴിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടോമി കൊന്നക്കലിനെയാണ് കോൺഗ്രസ് വിമത സ്ഥാനാർഥി ജിതിൻ പല്ലാട്ട് പരാജയപ്പെടുത്തിയത്.

ഗ്രാമപഞ്ചായത്തിലെ ഏ റ്റവും വലിയ ഭൂരിപക്ഷമായ 535 വോട്ടും ജിതിൻ നേടി. കോൺഗ്രസ് മണ്ഡലം ജന റൽ സെക്രട്ടറിയായിരുന്ന ജിതിൻ പല്ലാട്ടിനെ വിമത സ്ഥാനാർഥിയായതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. വാർഡ്, മണ്ഡലം കമ്മിറ്റികളുടെ തീരുമാനത്തിന് വിരുദമായി വാർഡിന് പുറത്തു നിന്നുള്ള സ്ഥാനാർഥിയായ ടോമി കൊന്നക്കലിനെ ഡി.സി. സി ഔദ്യോഗിക സ്ഥാനാ ർഥിയാക്കിയതാണ് തിരിച്ച ടിയായത്. 183 വോട്ട് നേടി യു.ഡി.എഫ് സ്ഥാനാർഥി യായ ടോമി കൊന്നക്കൽ രണ്ടാമതെത്തി. ഏത് മുന്ന ണിയെ പിന്തുണക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ജിതി ൻ പല്ലാട്ട്  പറഞ്ഞു. വാർഡിലെ സഹപ്രവർത്തകരോട് ആലോചിച്ച ശേഷം ആരെ പിന്തുണക്കു മെന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഈ മാസം ഇരുപത്തിയൊന്നാം തീയ്യതിയാണ് വിജയിച്ച സ്ഥാനാർത്ഥികളുടെ സത്യപ്രതിജ്ഞ ചടങ്ങ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com