LOCAL NEWSNewsPUTHUPPADY

സ്നേഹ സൗഹൃദം ലൈവ് വാട്ട്സ് ആപ്പ് കൂട്ടായ്മ മലപുറം ഉന്നത വ്യക്തികളെ ആദരിച്ചു

പുതുപ്പാടി : കലാപ്രോത്സാഹനവും ചാരിറ്റി പ്രവർത്തനവും ലക്ഷ്യം വെച്ച് രൂപം കൊടുത്ത സ്നേഹസൗഹൃദം ലൈവ് വാട്ട്സ് ആപ്പ് കൂട്ടായ്മ മലപുറം പ്രഥമ സംഗമവും ഉന്നത വ്യക്തികളെ ആദരിക്കലും സുപ്രസിദ്ധ കവിയും സിനിമാ ഗാന രചയിതാവുമായ ബാപ്പുവാവാട് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽനാടക രചന സംവിധാനം, അഭിനേതാവ്, കവിതാ രചന എന്നീ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കെ ടി ഹസ്സൻ കാവുംപുറത്തേയും ജീവകാരുണ്യ പ്രവർത്തനം, പാലിയേറ്റീവ് പ്രവർത്തനം എന്നിവയിലൂടെ നാടിന് മാതൃകയായ എൻ അഹമ്മദ് കുട്ടിയേയും പൊന്നാടയണിയിച്ച് ആദരിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ ഗീത കെ ജി അധ്യക്ഷയായി. പുതുപ്പാടിഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷംസിർ പോത്താറ്റിൽ നീറ്റ് പരീക്ഷാ ഉന്നത വിജയി ഹന്നത് ഫാതിമയ്ക്ക് മെമൻ്റോ നൽകി.
ദേശീയ ഗാനാലാപന മത്സര വിജയികളായ സുമേഷ് പെരുമ്പള്ളി, അലീന വിജയകുമാർ എന്നിവരെ ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് സ്വർണമെഡൽ നൽകി അനുമോദിച്ചു.


നിർദ്ധനരായ 11 രോഗികൾക്കുള്ള ധന സഹായം കെ പി അബൂബക്കർ മലപുറം മനാഫ് മലപുറത്തിന് കൈമാറി.ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ആയിഷ ബീവി, ജാസിൽ എം കെ ബ്ലോക്ക് മെമ്പർ കുട്ടിയമ്മ മാണി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ,നന്ദകുമാർ, കെ, സി, വേലായുധൻ സി,ഡി,എസ്, ചെയർപേഴ്സൺ ഷീബ സജി, ഷാഫി വളഞ്ഞ പാറ, പി പി മജീദ് സുലൈമാൻ മാസ്റ്റർ, ഇ ശ്യാംകുമാർ മാസ്റ്റർ തുടങ്ങിയവർ ആശംസയർപിച്ചു.പ്രാദേശിക കലാകാരന്മാരുടേയും കലാകാരികളുടേയും സ്നേഹ സൗഹൃദം വാട്ട്സ് ആപ്പ് കലാ കൂട്ടായ്മയുടേയും ഗാനവിരുന്ന് നടത്തി ചടങ്ങിന് എം എ ഖാദർ മാസ്റ്റർ സ്വാഗതവും പി എം എ ഖാദർ മഞ്ചേരി നന്ദിയും പറഞ്ഞുനൽകണം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com