LOCAL NEWS

കുടുംബശ്രീ സി.ഡി.എസ് ഉയരെ ജെൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു.



തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഉയരെ ജെൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം നിർവഹിച്ചു.

സി.ഡി.എസ് ചെയർപേഴ്സൺ ഷിജി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.ഡി.എസ് മെമ്പർ സ്മിതാ ബാബു സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജിത ആശംസ അപ്പർപ്പിച്ചു.
ബ്ലോക്ക് കോഡിനേറ്റർ നിഷ ബേബി, കമ്മ്യൂണിറ്റി കൗൺസിലർ റജീന എന്നിവർ നേതൃത്വം നൽകി.
ആർ പിമാരായ പ്രേമരാജൻ മാസ്റ്റർ, ഹരിദാസ് മാസ്റ്റർ എന്നിവർ എഡിഎസ് ആർ പിമാർക്കുള്ള പരിശീലനം നൽകി. എല്ലാ വാർഡിൽ നിന്നും പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. സാമൂഹ്യ വികസന ഉപസമിതി കൺവീനർ നീന ഷാജു നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com