LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തൂഫാൻ ഡ്രൈവിന് വേദിയൊരുക്കി പുല്ലൂരാംപാറ സെൻ്റ്.ജോസഫ്സ് സ്കൂൾ.

തിരുവമ്പാടി: ലഹരി മാഫിയയെ തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ പദ്ധതിയുടെ തിരുവമ്പാടി പഞ്ചായത്ത് തല ഉദ്ഘാടനത്തിന് ഇന്ന് പുല്ലൂരാംപാറ സെൻ്റ്. ജോസഫ്‌സ് സ്‌കൂൾ വേദിയായി .തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ , സി. കെ കാസിം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു . കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത്, വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ, മുക്കം ഉപജില്ലാ എ ഇ ഒ ദീപ്തി .ടി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദീപ ഷൈജോ, തിരുവമ്പാടി പഞ്ചായത്ത് മെമ്പർമാരായ ജോഷി പുല്ലുകാട്ട്,സോണി മണ്ഡപത്തിൽ, മറിയാമ്മ വർക്കി, നജ്‌ന മുഹമ്മദാലി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സുനിൽ ജോസഫ്, ഹൈസ്കൂൾ പ്രധാനാധ്യാപിക റീജ.വി. ജോൺ,യു.പി സ്‌കൂൾ പ്രധാനാധ്യാപിക സി. ലിൻസി തോമസ്,SHO പ്രശാന്ത് കെ, പി.ടി എ പ്രസിഡന്റ് വിൽസൺ താഴത്തുപറമ്പിൽ, എന്നിവർ പ്രസംഗിച്ചു…വിവിധ പോലീസ് , എക്സൈസ് പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബോധവത്കരണ സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com