LOCAL NEWS

സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം നടത്തി

തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി യൂണിറ്റ് മുപ്പത്തിനാലാം വാർഷിക ജനറൽ ബോഡി സമ്മേളനം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.
സമ്മേളനത്തോടനുബന്ധിച്ച് വനിതാവേദി സാംസ്കാരിക വേദി സംഗമം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ ,കലാ സാംസ്കാരിക പരിപാടികൾ, സ്നേഹ വിരുന്ന് എന്നിവയും നടത്തി.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പല്ലാട്ട് ജിതിൻ മാത്യുവിനെ യോഗത്തിൽ ആദരിച്ചു.


ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ മാത്യു പല്ലാട്ട് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം വി ജോർജ് സമ്മേളനത്തിൽ ആദ്ധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി കെ കെ ഹരിദാസ് സ്വാഗതപ്രസംഗവും വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരണവും നടത്തി. വനിതാവേദി കൺവീനർ ആനി സഖറിയാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറർ ജോസ് പ്രസാദ് വരവ് ചെലവ് കണക്ക് അവതരിപ്പിക്കുകയും നന്ദി പറയുകയും ചെയ്തു.


ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ നാരായണൻ സംഘടനാകാര്യങ്ങൾ വിശദീകരിച്ച് പ്രഭാഷണം നടത്തി. ജില്ലാകമ്മിറ്റി അംഗം ജോസ് മാത്യു, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി ടി സദാനന്ദൻ , വനിതാവേദി ചെയർ പേഴ്സൺ റൂബി തോമസ്, സാംസ്കാരിക വേദികൺവീനർ എം കെ തോമസ് , സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ കെ സി ജോസഫ് , ജി ഡി എസ് കൺവീനർ എം ജെ ജെയിംസ്, ജോയിന്റ് സെക്രട്ടറി എം എം ജോസഫ് , പി വി ജോൺ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. ബ്ലോക്ക് കമ്മിറ്റി അംഗം പി രവീന്ദ്രൻ വരണാധികാരിയായിരുന്നു. സജി ലൂക്കോസ് പാനൽ അവതരണവും ജോർജ് ജോസഫ് പ്രമേയ അവതരണവും നടത്തി. പെൻഷൻകാർക്ക്  കുടിശികയുള്ള മുഴുവൻ ക്ഷാമാശ്വാസവും ഉടൻ അനുവദിക്കണമെന്നും മെഡിസെപ് കുറ്റമറ്റ രീതിയിൽ പരിഷ്കരിച്ച് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികൾ
എം വി ജോർജ്
പ്രസിഡന്റ്
കെ കെ ഹരിദാസ് സെക്രട്ടറി
എം എം ജോസഫ്
ട്രഷറർ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com