
തിരുവമ്പാടി : തമ്പലമണ്ണ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം കൊടിയേറി. വൈകുന്നേ രം കലവറ നിറയ്ക്കൽ ഘോഷയാത്രയ്ക്കുശേഷം തൃക്കൊടിയേറ്റോ ടെയാണ് ഉത്സവം തുടങ്ങിയത്. ക്ഷേത്രം തന്ത്രി സ്വാമി ജ്ഞാന തീർഥ കൊടിയേറ്റ് നിർവഹിച്ചു. ക്ഷേത്രം ശാന്തി രജീഷ്, എസ്. എൻ.ഡി.പി. യൂ ണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ, സെക്രട്ടറി ശ്രീധരൻ പേണ്ടാനത്ത്, ശാഖാ പ്രസിഡന്റ് കെ.ഡി. വിനോദ്, സെക്രട്ടറി സി.സി. സദാനന്ദൻ, വൈസ് പ്രസിഡന്റ് സജീവ് പുതുപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
രാത്രി തിരുവമ്പാടി തപസ്യ നൃത്തവിദ്യാലയം അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, പ്രാദേ ശിക കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി.
ഇന്നത്തെ പരിപാടികൾ ക്ഷേത്രച്ചടങ്ങുകൾ പതിവുപോലെ. രാവിലെ 8.30-ന് ഇലഞ്ഞിക്കലമ്മയ്ക്ക് പൊങ്കാല. വൈകുന്നേരം ഏഴിന് മെഗാ തിരുവാതിര. 7.30-ന് കൈ കൊട്ടിക്കളി, 8.30-ന് നൃത്ത സന്ധ്യ.



