ENTERTAINMENT

സിദ്ദീഖ് എഴുതുന്നു എൻ്റെ ഭ്രാന്തൻ ചിന്തകൾ

മനശാസ്ത്രജ്ഞനും മാനസികാരോഗ്യവും പത്താം ക്ലാസ് ഫുൾ എ പ്ലസ് വാങ്ങി ജയിച്ച റാസ്‌വിൻ പ്ലസ് വണ്ണിൽ ഒരു എ പ്ലസ് പോലും വാങ്ങാതെയും ഒരു വിഷയത്തിന് തോൽക്കുകയും ചെയ്താണ് പ്ലസ് ടു വിലേക്ക് എത്തിയത്.. ചെറിയൊരു മാറ്റം അവളിൽ കണ്ടിരുന്നെങ്കിലും ഇത്രത്തോളം മോശമായതിൽ അവളുടെ വീട്ടുകാരും അധ്യാപകരും ഒരുപോലെ ആശ്ചര്യപ്പെട്ടു.. വീട്ടുകാർക്കോ അധ്യാപകർക്കോ ഒന്നും മനസ്സിലാക്കാനും കഴിഞ്ഞില്ല.. ആരുടെയോ നിർദ്ദേശപ്രകാരമാണ് ഒരു കൗൺസിലിംഗിന് വേണ്ടി ഡോക്ടർ രാമൻനായരെ കാണാൻ അവർ എത്തിയത്..

അവളും ഉമ്മയും ഉപ്പയും മൂന്നുപേരും ചേർന്നായിരുന്നു ഡോക്ടറുടെ ക്യാബിനിലേക്ക് കയറിയത്.. ഡോക്ടർ അവരോട് മൂന്നു പേരോടും ഇരിക്കാൻ പറഞ്ഞ്, ചെറിയ ഒരു പരിചയപ്പെടലിനുശേഷം വന്ന കാര്യം പറയാൻ പറഞ്ഞു.. അവളുടെ ഉപ്പയാണ് പറയാൻ തുടങ്ങിയത്,”എന്തിനും വളരെ മിടുക്കിയായിരുന്ന പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് വാങ്ങിയ എന്റെ മകൾ പ്ലസ്ടുവിന്റെ റിസൾട്ടിൽ ഒരു എ പ്ലസ് പോലുമില്ലാതെ ഒരു വിഷയത്തിന് തോൽക്കുകയും ചെയ്തിരിക്കുന്നു”..”കുറച്ചുകാലമായി അവളുടെ പ്രസരിപ്പ് കുറഞ്ഞുവരുന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിലും, അത് അവളുടെ പ്രായത്തിന്റെതായിരിക്കും എന്നാണ് ചിന്തിച്ചിരുന്നത്”..”അവൾ മിടുക്കി ആണല്ലോ?, പഠിക്കാനുള്ള മടി കൊണ്ടായിരിക്കും”എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ റാസ് വിനോട് ചിരിച്ചുകൊണ്ട് ചോദിച്ചു,”വല്ല പ്രണയത്തിലും കുടുങ്ങിയിട്ടുണ്ടോ?”.. അവൾ ഒരു പുഞ്ചിരിയോടെ “ഇല്ല” എന്ന് തലയാട്ടി..”പിന്നെന്തുകൊണ്ടാണ് നിനക്ക് പഠിക്കാൻ കഴിയാത്തത്?”..”ഞാൻ പഠിക്കുന്നുണ്ട്, എന്റെ തലയിലേക്ക് ഒന്നും കയറുന്നില്ല”..”അതെന്തുകൊണ്ടാണ് എന്നാണ് ചോദിച്ചത്?”..”എനിക്കറിയില്ല”.. അത്രയും സംസാരിച്ചതിന് ശേഷം അവളോട് ഡോക്ടർ കുറച്ചുനേരം പുറത്തേക്ക് ഇരിക്കാൻ പറഞ്ഞു..

അവളുടെ ജീവിത സാഹചര്യം എങ്ങനെയായിരുന്നുവെന്ന് വിവരിക്കാൻ ഡോക്ടർ അവളുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.. അവർ രണ്ടുപേരും അവൾ മിടുക്കിയായിരുന്നെന്നും ഈയടുത്ത് ആണ് ഇങ്ങനെ തുടങ്ങിയത് എന്നും പറയാൻ ശ്രമിച്ചപ്പോൾ ഡോക്ടർ അല്പം ഗൗരവത്തിൽ,”ഞാൻ ആവശ്യപ്പെട്ടത് അവളുടെ കഴിഞ്ഞകാല ജീവിതം പറയാനാണ്”.. “സാർ, റാസ്വിൻ എന്റെ മകളല്ല, എന്റെ അനിയന്റെ മകളാണ്. ആറേഴ് വർഷം മുമ്പ് ഒരു ആക്സിഡന്റിലാണ് എന്റെ അനിയൻ, ഇവളുടെ ഭർത്താവ് മരണപ്പെടുന്നത്. നേരത്തെ ഭാര്യ മരിച്ചുപോയ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉള്ള ഞാൻ നാട്ടുകാരുടെയും വീട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി ഇവളെ രണ്ടാം വിവാഹം കഴിച്ചതാണ്”..”ഒരു ഭർത്താവ് എന്ന നിലയിലോ ഒരു പിതാവ് എന്ന നിലയിലോ ഞാൻ ഇവർക്ക് രണ്ടുപേർക്കും ഒരു കുറവും വരുത്തിയിട്ടില്ല”..”ഇദ്ദേഹം പറയുന്നത് ശരിയാണോ?”.. ഡോക്ടർ അദ്ദേഹത്തിന്റെ ഭാര്യയോട് ചോദിച്ചു..”എന്റെ ആദ്യത്തെ ഭർത്താവിനേക്കാളും എന്നെയും മോളെയും സ്നേഹിക്കുന്നത് ഇദ്ദേഹമാണ്.

എന്റെ മോൾക്കും അവളുടെ കുഞ്ഞു വയസ്സിൽ നിന്നേ അവളുടെ ഉപ്പയെക്കാളും ഇഷ്ടം അവളുടെ മൂത്താപ്പയായ ഇദ്ദേഹത്തോട് ആയിരുന്നു”..”എന്റെ ആദ്യ ഭർത്താവ് മദ്യവും മയക്കുമരുന്നും സ്ഥിരമായിട്ട് ഉപയോഗിച്ചിരുന്നു. പലതവണ ഇദ്ദേഹം അനിയനെ ഡി അഡിക്ഷന്‍ സെന്ററിൽ കൊണ്ടുപോയി ചികിത്സിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മാസം നന്നായി നടക്കും, പിന്നെ പഴയതുപോലെയാകും. എന്തിനും കോപപ്പെടുന്നത് കൊണ്ട് എനിക്കും മോൾക്കും അദ്ദേഹത്തെ പേടിയായിരുന്നു”..”നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിൽ നിന്നുള്ളതായിരുന്നതിനാൽ കുടുംബ സ്വത്തായി കിട്ടിയ സ്വത്തിന്റെ മുക്കാൽഭാഗവും അദ്ദേഹം നശിപ്പിച്ചു.”..”മൂക്കറ്റം ലഹരി ഉപയോഗിച്ച് വണ്ടി ഓടിച്ചതുകൊണ്ടാണ് അപകടം പറ്റി അദ്ദേഹം മരിച്ചത്”..”ഇദ്ദേഹവുമായുള്ള വിവാഹത്തെപ്പറ്റി ഒന്ന് പറഞ്ഞേ?”.. അവര് സംസാരിക്കുന്നതിന്റെ ഇടയിൽ കയറി ഡോക്ടർ അവളോട് ചോദിച്ചു..”ഇവരും എന്റെ ആദ്യ ഭർത്താവും തമ്മിൽ രണ്ട് വയസ്സിന്റെ വ്യത്യാസമേയുള്ളൂ. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ മരിച്ചിട്ട് പതിനഞ്ച് വർഷത്തോളമായി. ബാല്യം വിടാത്ത രണ്ടു കുട്ടികളുമായി ഇനിയൊരു വിവാഹം വേണ്ട എന്ന് പറഞ്ഞ് അദ്ദേഹം ജീവിച്ചു”..”ഇവരുടെ ഉപ്പയും ഉമ്മയും ഇദ്ദേഹത്തോടൊപ്പം തറവാട്ടു വീട്ടിൽ താമസിച്ചു.

ഞാനും മോളും ഭർത്താവും അര കിലോമീറ്ററോളം മാറി മറ്റൊരിടത്ത് വീട് വച്ച് അവിടെ താമസമാക്കി”..”വല്ലപ്പോഴും മദ്യപിച്ചിരുന്ന ( മറ്റെന്തോ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് എനിക്ക് അറിയില്ലായിരുന്നു) ഇവരുടെ അനിയൻ ലഹരി മരുന്നുങ്ങൾക്ക് അടിമയായി. ചില ചില ദിവസങ്ങളിൽ മദ്യപിച്ച് ലെവലില്ലാതെ വരും. വല്ലപ്പോഴുമുള്ള മദ്യപാനം അല്ലേയുള്ളൂ എന്ന് കരുതിയത് കൊണ്ട് മറ്റ് ലഹരികളെ പറ്റിയൊന്നും ഞാൻ ചിന്തിച്ചില്ല. മദ്യത്തെപ്പോലെ മണമോ നിറമോ ഇല്ലാത്തതുകൊണ്ട് ഞാനത്‌ മനസ്സിലാക്കുന്നത് ഒന്നു രണ്ടു വർഷങ്ങൾക്ക് ശേഷമാണ്”..”അഞ്ചുവർഷം മുമ്പാണ് അദ്ദേഹം ആക്സിഡന്റിൽ മരിക്കുന്നത്”..”രണ്ടുവർഷം ആകുന്നതേയുള്ളൂ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അങ്ങനെ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം എന്നെ വിവാഹം കഴിച്ചത്. അത് ഇദ്ദേഹം എന്നെ സ്നേഹിക്കുന്നതിലും കൂടുതൽ എന്റെ മകളെ സ്നേഹിച്ചത് കൊണ്ടായിരുന്നു”..”ഞങ്ങളുടെ ഈ വിവാഹത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതും എന്റെ മകളായിരുന്നു”.. ആ സ്ത്രീ പറഞ്ഞു നിർത്തി..”ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യയിലുള്ള മക്കൾ എന്ത് ചെയ്യുന്നു?”.. ഡോക്ടർ ചോദിച്ചു..”മകളുടെ വിവാഹം കഴിഞ്ഞു. ഭർത്താവുമൊത്ത് യുഎഇയിലാണ്. രണ്ടാമത്തവൻ ഡിഗ്രി ലാസ്റ്റ് ഇയറിന് പഠിക്കുന്നു.

ഞങ്ങളെല്ലാവരും ഒരുമിച്ചാണ് താമസിക്കുന്നത്”.. ഡോക്ടർ അവരോട് പുറത്തേക്ക് ഇരിക്കാൻ പറഞ്ഞു. മകളെ അകത്തേക്ക് അയയ്ക്കാനും..”റിസ്വാൻ, വ്യത്യസ്ത പേരാണല്ലോ?, ആരാ ഈ പേരിട്ടത്?”.. തനിക്ക് അഭിമുഖമായി ഇരിക്കുന്ന ആ കുട്ടിയോട് ഡോക്ടർ ചോദിച്ചു..”എന്റെ ഈ ഉപ്പ ( രണ്ടാനുപ്പ)”..” നിന്റെ മനസ്സിനെ അലട്ടുന്ന എന്തോ ഒന്ന് ഉണ്ട്, അതെന്താണെന്ന് നീ ഇപ്പോൾ എന്നോട് പറയണം”..ഡോക്ടർ അല്പം ഗൗരവത്തോടെ അവളോട് ചോദിച്ചു..”എനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല, എനിക്കൊന്നിലും ശ്രദ്ധിക്കാൻ ആവുന്നില്ല, അതുകൊണ്ടാണ് എനിക്ക് പഠിക്കാൻ കഴിയാത്തത് “.. “അതെ, നിനക്ക് ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല. അതെന്തുകൊണ്ടാണെന്ന് നീ ഒന്ന് ആലോചിച്ചുനോക്കൂ?”..”എനിക്ക് ഒരു കുഴപ്പവുമില്ല. ഞാൻ പൊയ്ക്കോട്ടെ?”.. അവൾ എന്തോ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട് എന്ന് അവളുടെ സംസാരത്തിൽ നിന്നും ശരീരഭാഷയിൽ നിന്നും ഡോക്ടർക്ക് മനസ്സിലായി.. ഡോക്ടർ ശബ്ദം മയപ്പെടുത്തി അവളോട് പറഞ്ഞു..”നീ ഇപ്പോൾ എന്തോ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുന്നുണ്ട്. അത് നീ ഇപ്പോൾ എന്നോട് പറഞ്ഞിട്ടില്ലെങ്കിൽ ആ പ്രശ്നം നിന്നെ ഒരു മാനസിക രോഗിയാക്കും.

അതായത് ഒരു ഭ്രാന്തി. നീ ഒന്നുകൊണ്ടും പേടിക്കേണ്ട നിനക്ക് ഏറ്റവും നല്ലത് മാത്രമേ ഞാൻ ചെയ്യൂ”.. ഡോക്ടർ അവളുടെ മറുപടിക്കായി അവളെ തന്നെ ശ്രദ്ധിച്ചു.. ചില നിമിഷങ്ങൾ ഒന്നും മിണ്ടാതെ ഇരുന്ന അവൾ, എന്തോ ആലോചിച്ചിട്ടെന്നപോലെ,”എനിക്ക് കുഴപ്പമൊന്നുമില്ല ഡോക്ടറെ”..എന്ന് പറഞ്ഞു.. ഇതുവരെ ഇവളുടെ അസുഖകാരണം മറ്റെന്തെങ്കിലും ആയിരിക്കും എന്ന് ചിന്തിച്ച ഡോക്ടർക്ക്, അവളുടെ ആ ചിന്തയും അതിനുശേഷമുള്ള സംസാരവും അവൾക്ക് എന്തോ പ്രശ്നം ഉണ്ട് എന്നും അത് അവൾ തന്നോട് പറയാൻ ഭയപ്പെടുകയോ, മടിക്കുകയോ ചെയ്യുന്നതാണ് എന്നും ഡോക്ടർക്ക് ബോധ്യമായി.. ഡോക്ടർ കടുപ്പിച്ച് അവളോട് ചോദിച്ചു,”നിന്റെ രണ്ടാൻ അച്ഛനോ അവരുടെ മകനോ നിന്നെ ഉപദ്രവിക്കുന്നുണ്ടോ?”..”എന്തായാലും നീ എന്നോട് പറഞ്ഞേ പറ്റൂ”..”അല്ലെങ്കിൽ ഞാൻ നിന്നെ ഗവൺമെന്റിന്റെ കീഴിലുള്ള ഒരു കമ്മീഷനെ ഏൽപ്പിക്കും. അവർ നിന്നെ കൊണ്ട് പോലീസുകാർ ചോദ്യം ചെയ്യുന്നത് പോലെ ചോദ്യം ചെയ്ത് നിന്നെക്കൊണ്ട് എല്ലാം പറയിപ്പിക്കും. അത് നാട്ടുകാരും വീട്ടുകാരും എല്ലാം അറിയും”..”നീ പേടിക്കേണ്ട ധൈര്യമായിട്ട് പറഞ്ഞോളൂ. ഏറ്റവും ഭംഗിയായിട്ട് ഞാൻ നിന്റെ പ്രശ്നം പരിഹരിച്ച് തരാം”.. ഒരു ഗദ്യന്തരവുമില്ലാതെ അവൾ പറയാൻ തുടങ്ങി..”ഡോക്ടർ എനിക്ക് ഒരു വാക്ക് തരണം. ഈ കാരണം കൊണ്ട് എന്റെ ഉമ്മയും ഈ ഉപ്പയും തമ്മിൽ പിരിയരുത്. ഈ ഉപ്പയുടെ കൂടെ ജീവിക്കാൻ തുടങ്ങിയതിനുശേഷമാണ് എന്റെ ഉമ്മ സന്തോഷത്തോടെ ജീവിക്കുന്നത് ഞാൻ കണ്ടത്. എനിക്കും ഈ ഉപ്പയുടെ മകളായി സന്തോഷത്തോടെ ജീവിക്കണം”..”മോള് പറ, ഡോക്ടർ അങ്കിൾ മോൾക്ക് ഉറപ്പുതരുന്നു, അങ്ങനെയൊന്നും സംഭവിക്കില്ല”..”ഡിഗ്രിക്ക് പഠിക്കുന്ന ഫാസിൽ, ഇടയ്ക്കിടയ്ക്ക് മദ്യപിക്കുന്നത് എന്റെ സുഹൃത്തുക്കൾ വഴിയും അല്ലാതെയും ഞാൻ മനസ്സിലാക്കിയിരുന്നു.

ഞാൻ അവനെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ് മറ്റൊരു കാര്യം കൂടി മനസ്സിലാക്കുന്നത്. അവൻ ലഹരിയും ഉപയോഗിക്കാറുണ്ട് എന്ന്”..”തുടക്കത്തിലൊക്കെ സ്വന്തം സഹോദരിയെ പോലെ കണ്ടിരുന്ന എന്നെ അവൻ മറ്റൊരു അർത്ഥത്തിൽ കാണാൻ തുടങ്ങിയത് എന്നെ സങ്കടപ്പെടുത്തി. ആദ്യത്തിൽ ഒക്കെ ഞാൻ മനസ്സിലാകാത്തത് പോലെ അഭിനയിച്ചു. ചില സമയങ്ങളിൽ അവനെ കണ്ടാൽ പേടിയാകും. എന്തോ ലഹരി മരുന്ന് ഉപയോഗിച്ച് സ്വബോധമില്ലാതെയാണ് വരുന്നത്. അത്തരം സമയങ്ങളിൽ ഞാൻ അറിയുന്നുണ്ട് എന്ന് അറിഞ്ഞിട്ടുപോലും കാമം തുടിക്കുന്ന കണ്ണുകളോടെയുള്ള അവന്റെ ആ നോട്ടം പല രാത്രികളിലും എന്റെ ഉറക്കം കെടുത്താറുണ്ട്”..”ആകെയുള്ള ഒരു ആൺതരി ആയതുകൊണ്ട് എല്ലാവർക്കും അവനോട് വളരെ ഇഷ്ടമാണ്. ഈ എനിക്കും”..”അവൻ ലഹരിയോ അതുപോലെയുള്ള മറ്റെന്തെങ്കിലുമോ ഉപയോഗിച്ചാലാണെന്ന് തോന്നുന്നു എന്നെ മറ്റൊരർത്ഥത്തിൽ കാണുന്നത്”..”ആരോടാണ്, എങ്ങനെയാണ്, പറയേണ്ടത് എന്ന് എനിക്ക് അറിയില്ല”..”ആരെങ്കിലും അറിഞ്ഞാൽ എന്റെ ഉമ്മയും ഉപ്പയും പിരിയുമോ എന്ന് ഞാൻ പേടിച്ചു”..”ആ വലിയ വീട്ടിൽ ഉപ്പയും ഉമ്മയും ഒരു മുറിയിലും ഞാനും ഫാസിലും മറ്റ് രണ്ടു മുറികളിലും കിടന്നുറങ്ങുന്നു”..”എല്ലാ രാത്രികളിലും ഞാൻ പേടിച്ച് ഏറെ വൈകിയാണ് ഉറങ്ങാറ്. ഒന്നര വർഷമേ ആയിട്ടുള്ളൂ അവൻ ഇങ്ങനെയൊക്കെയായിട്ട്. അതുവരെ അവന്റെ പെങ്ങളെക്കാൾ കൂടുതൽ ഇഷ്ടം എന്നോടായിരുന്നു”.. എല്ലാം കേട്ടതിനു ശേഷം ഡോക്ടർ അവളോട് ചോദിച്ചു,”അവൻ നിന്നെ ശാരീരികമായി എപ്പോഴെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ?”..”ഹേയ്, ഉപദ്രവിച്ചിട്ടൊന്നുമില്ല. അവിചാരിതമായി എന്നുള്ള തരത്തിൽ ചില സ്പർശനങ്ങൾ ഉണ്ടായിട്ടുണ്ട്”.. ഡോക്ടർ അവളോട് നിസ്സാരമായി പറഞ്ഞു,”

നിങ്ങളെപ്പോലെയുള്ള കുട്ടികൾ നിസ്സാരമായ ഒരു പ്രശ്നം എന്തെങ്കിലും സംഭവിക്കുമോ ആരെങ്കിലും അറിഞ്ഞാൽ എന്താകും സ്ഥിതി എന്നൊക്കെ പേടിച്ച് അറിയിക്കേണ്ടവരോട് അറിയിക്കാതെ സ്വയം ഒന്നും ചെയ്യാനുമാകാതെ മനസ്സിലിട്ട് പെരുപ്പിച്ച് മാനസിക രോഗികളാകുന്നു”..”ഇത്തരത്തിലുള്ള പ്രവർത്തികൾ ആരിൽ നിന്നും ഉണ്ടായാലും ചെറുത്തുനിൽക്കണം ശക്തമായി പ്രതികരിക്കണം അതിന് നിന്നെപ്പോലെയുള്ള പെൺകുട്ടികൾ മാനസികമായി ധൈര്യം സംഭരിക്കണം. ഒന്നോ രണ്ടോ തവണ നീ അവനോട് ശക്തമായി പ്രതികരിച്ചിരുന്നെങ്കിൽ ഇന്ന് ഈ പ്രശ്നം ഇത്രത്തോളം വളരുകയില്ലായിരുന്നു”..”ഒരുപക്ഷേ നീ പ്രതികരിക്കാതെ ഇരുന്നത് നീ ഏറെ ഇഷ്ടപ്പെടുന്ന നിന്റെ കുടുംബം വേർപിരിയുമോ എന്നോർത്തിട്ടാവാം”..”ഫാസിലിന്റെ നമ്പർ നിന്റെ അടുത്തില്ലേ?, അവനെ ഒന്ന് വിളിക്കൂ?”.. അവൾ ഫോൺ ഡയൽ ചെയ്ത് ഡോക്ടർക്ക്‌ കൊടുത്തു..”ഹലോ ഫാസിൽ, ഞാൻ സൈക്യാട്രിസ്റ്റ് ഡോക്ടർ രാമൻ നായരാണ്. റിസ്വാൻ എന്റെ മുന്നിൽ ഉണ്ട്. അവളെന്നോട് എല്ലാം പറഞ്ഞു. നീ അവളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതും മദ്യവും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കുന്നതും എല്ലാം”..”നാളെ കൃത്യം പത്തുമണിക്ക് നീ എന്നെ വന്ന് കാണണം. ഇല്ലെങ്കിൽ ഞാനിത് നിന്റെ രക്ഷിതാക്കളെയും പോലീസിനെയും അറിയിക്കും, വകുപ്പ് പോക്സോ ആണ്. ജാമ്യം പോലും കിട്ടില്ല. ഇപ്പോൾ ഞാനും റാസ്വിനും നീയും മാത്രമേ ഇത് അറിയൂ. നീ വന്നാൽ മറ്റാരും അറിയാതെ നമുക്കിത് പരിഹരിക്കാം”..ഡോക്ടർ ഫോൺ കട്ട് ചെയ്ത് അവളുടെ അടുത്ത് കൊടുത്തിട്ട് അവളോട് പുറത്തു പോയിരുന്ന് രക്ഷിതാക്കളെ അകത്തോട്ട് പറഞ്ഞയക്കാൻ പറഞ്ഞു..

“നിങ്ങളുടെ മകൻ ഫാസിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ട്. തുടക്കമാണ് എന്നാണ് എനിക്ക് തോന്നുന്നത്. നാളെ ഞാൻ അവനോട് ഇവിടെ വന്ന് എന്നെ കാണാൻ പറഞ്ഞിട്ടുണ്ട്. നിങ്ങൾ രണ്ടുപേരും മക്കളോട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യേണ്ട. കഴിഞ്ഞത് കഴിഞ്ഞു. രണ്ടു മക്കളും സന്തോഷത്തോടെ ജീവിക്കുകയല്ലേ നിങ്ങൾക്ക് വേണ്ടത്?. ഞാൻ അവനോട്‌ സംസാരിച്ചതിനു ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങളെ വിളിച്ചു പറയാം”..”ഇപ്പോൾ നിങ്ങൾ പൊയ്ക്കോളൂ”..”മരുന്ന് എന്തെങ്കിലും?”..”ഒന്നും വേണ്ട. ഇവിടെ ശരീരത്തെ അല്ല മനസ്സിനെയാണ് ചികിത്സിക്കേണ്ടത്.. അടുത്ത ദിവസം ഫാസിൽ ഡോക്ടറെ വന്നു കണ്ടു. സങ്കടപ്പെട്ടും പൊട്ടിക്കരഞ്ഞും അവനവന്റെ കുറ്റങ്ങളെല്ലാം ഡോക്ടറോട് ഏറ്റുപറഞ്ഞു. ഡോക്ടർ അവനെ ഒരു ഡി അഡിക്ഷൻ സെന്ററിലേക്ക് ശുപാർശ ചെയ്ത് അവന്റെ അച്ഛനെ വിളിച്ചു പറഞ്ഞു.. അന്ന് രാത്രി ഡോക്ടർ സൈക്യാട്രിസ്റ്റ് ആയ തന്റെ ഭാര്യയോട് അവർ രണ്ടുപേരും ചേർന്ന് എഴുതുന്ന “കൗമാരക്കാരിലെ ലൈംഗിക ചിന്ത” എന്ന പുസ്തകത്തിന്റെ ഭാഗമായി പലതും സംസാരിച്ചു.. സ്റ്റെപ്പ് മദർ , സ്റ്റെപ്പ് സിസ്റ്റർ, സ്റ്റെപ് ഡാഡ്, സ്റ്റെപ്പ് സൺ തുടങ്ങിയ പോൺ സൈറ്റുകൾ സന്ദർശിക്കുന്നതിൽ ഭൂരിപക്ഷവും കൗമാരക്കാരാണെന്ന് ഒരു ഐടി സ്പെഷലിസ്റ്റിന്റെ കണ്ടെത്തലുകൾ, കൗമാരക്കാരിലെ ലൈംഗിക ദാരിദ്ര്യം എത്രത്തോളമാണെന്ന് രണ്ട് ഡോക്ടർമാരും പരസ്പരം സംസാരിച്ച്, ആ പുസ്തകത്തിൽ എഴുതിച്ചേർക്കാൻ തീരുമാനിച്ചു.. ആറു വർഷങ്ങൾക്ക് ശേഷം.. ഗവൺമെന്റ് ഐടി കോളേജിൽ അധ്യാപികയായ റാസ് വിന്റെ വിവാഹമാണ്. ആളും ആരവങ്ങളും അടങ്ങിയ ആ വിവാഹത്തിന്റെ എല്ലാ ചുമതലയും ഏറ്റെടുത്ത് ഓടി നടക്കുകയാണ് അവളുടെ പൊന്നാങ്ങള ഫാസിൽ…കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com