
മുക്കത്ത്കാര്ക്ക് ഇനി ശുചിത്വ സന്ദേശം കാഞ്ചന മാല പകരും; സ്വച്ഛ് സര്‍വേക്ഷണ്‍ അംബാസിഡറായി കാഞ്ചന മാലയെ തെരഞ്ഞെടുത്തു
മുക്കം : മുക്കത്ത്കാര്ക്ക് ഇനി ശുചിത്വ സന്ദേശം മുക്കത്തിന്റെ സ്വന്തം കഞ്ചനേച്ചി പകര്ന്നുനല്കും. മുക്കം നഗരസഭയുടെ സ്വച്ഛ് സര്‍വേക്ഷണ്‍ അംബാസിഡറായി കാഞ്ചനമാല യെ തെരഞ്ഞെടുത്തതായി നഗരസഭാ ചെയര്‍പേഴ്സൺ അഡ്വ. ചാന്ദ്നി അറിയിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ സ്വച്ഛ് സര്‍വേക്ഷണ്‍ ശുചിത്വ സര്‍വേയുടെ ഭാഗമായി നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും പൊതുജനങ്ങളില്‍ ശുചിത്വ അവബോധം വളര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടത്തും. മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍, വിവിധ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്യാംപെയ്നുകള്‍ക്കും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും കാഞ്ചന മാല നേതൃത്വം നല്‍കും.
പദ്ധതിയുടെ ഭാഗമായി ശുചീകരണവും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. പൊതുജനങ്ങളുടെ സഹകരണവും ഉറപ്പുവരുത്തുമെന്ന് ചെയര്‍പേഴ്സൺ അഡ്വ ചാന്ദ്നി പറഞ്ഞു.



