LOCAL NEWS

കേന്ദ്രസർക്കാറിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ യൂത്ത് മാർച്ച്.

കൂടരഞ്ഞി : കേന്ദ്രസർക്കാറിന്റെ തൊഴിൽ നിഷേധ നയത്തിനെതിരെ ഡിവൈഎഫ്ഐ കൂടരഞ്ഞി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജാഫർ ഷെരീഫ് ജാഥാ ക്യാപ്റ്റൻ മുഹമ്മദ് ഫാരിസിന് പതാക കൈമാറി മാർച്ച് ഉദ്ഘാടനം ചെയ്തു.

ജാഥയുടെ സമാപനയോഗം സിപിഐ(എം) കൂടരഞ്ഞി ലോക്കൽ കമ്മിറ്റി അംഗം ജിജി കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റൻ ദിവ്യ അരുൺ, ജാഥ മാനേജർ വിപിൻ കെ, അരുൺ എസ്.കെ, ഡോഫിൻ തോമസ് എന്നിവർ സംസാരിച്ചു.

പ്രനൂബ് കെ.എം, ബിനിൽ ബാലൻ, സനോജ്, റോശ് റോയ്, ഗ്രീഷ്മ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com